താൾ:CiXIV270.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം. 229

ഗ്യമായി തീൎന്നു— എന്നല്ല, ഇന്ദുലെഖക്ക ഇദ്ദെഹത്തിന്റെ ബു
ദ്ധിയുടെ ഒരു ശക്തിയില്ലായ്മയും ചാപല്യവും കണ്ടിട്ട കുറെ ഒരു
പരിതാപവും ഉണ്ടായില്ലെന്നില്ല. ഏതവിധവും ഇന്ദുലെഖക്ക
നമ്പൂരിപ്പാട്ടിന്റെ ബുദ്ധിയുടെ സ്വഭാവം കണ്ടിട്ട ഒരു ദയയാ
ണ ഇന്നെത്തെ സംസാരം കഴിഞ്ഞശെഷം ഉണ്ടായത. "കഷ്ടം!
ഇദ്ദെഹം ഇങ്ങിനെ അറിവില്ലാത്തവനായിപ്പൊയല്ലൊ" എന്ന
തൊന്നി.

പിയാനൊ വായന തുടങ്ങിയപ്പൊഴക്ക മാളികയുടെ ചുവ
ട്ടിൽ മിറ്റത്തും മതിലിന്മെലും കുളവക്കിലും മനുഷ്യര കൂടിത്തുട
ങ്ങി— മുമ്പെത്തെപ്പൊലെ ചില പട്ടന്മാരും മറ്റും മുകളിലെക്ക
വായനകെൾക്കാൻ കയറുവാൻ ചെന്നപ്പൊൾ കെശവൻ ന
മ്പൂരി കൊണിക്കൽ ഒരു പാറാവുകാരന്റെ നിലയിൽ നിന്ന
"ആരും കയറണ്ട കയറണ്ട" എന്ന പറഞ്ഞ ആട്ടിപ്പായിച്ചു—ആ
ട്ടകൊണ്ട കൂട്ടര കുളക്കടവിൽ വന്ന കെശവൻ നമ്പൂരിയെയും
മറ്റും ശകാരം തുടങ്ങി.

ഒരു പട്ടര—പകൽ സമയം ഭാൎയ്യയും ഭൎത്താവും കൂടി ഇരിക്കുന്ന
അകത്ത പാട്ടകെൾക്കാൻ പൊയാൽ എന്തൊരു വിരൊധ
മാണെടൊ.

ഒരു നായര—നമ്പൂരിപ്പാട്ടിലെക്ക വെറെ ആൾ കടന്ന ചെല്ലു
ന്നത ഇഷ്ടമായിരിക്കില്ലാ— പിന്നെ എന്തിന നൊം അദ്ദെഹ
ത്തിനെ മുഷിപ്പിക്കുന്നു—

ഒരു പട്ടര—എന്താണ മറ്റൊരാൾ ഇന്ദുലെഖയുടെ പാട്ട കെട്ടു
പൊയാൽ നമ്പൂരിപ്പാട്ടിലെക്ക ഇത്ര ചെതം.

ഒരു നമ്പൂരി—പുതിയ ഭാൎയ്യയല്ല്ലെ— അങ്ങിനെയിരിക്കും.

ഇങ്ങിനെ ആളുകൾ ഘൊഷംകൂട്ടിക്കൊണ്ടിരിക്കുമ്പൊൾ
ശങ്കരശാസ്ത്രികൾ ഉണൎന്ന ഗൊവിന്ദ പണിക്കരുടെ വീട്ടിൽനി
ന്ന എറങ്ങി പതുക്കെ അമ്പലത്തിലെക്ക പുറപ്പെട്ടു. ആളുകൾ
വഴിയിൽവെച്ച മെൽകാണിച്ചപ്രകാരം പറയുന്നതും ഘൊഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/253&oldid=193224" എന്ന താളിൽനിന്ന് ശേഖരിച്ചത്