താൾ:CiXIV270.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

230 പതിമൂന്നാം അദ്ധ്യായം.

കൂട്ടുന്നതും കെട്ടു— ഇന്ദുലെഖയുടെ മാളികമുകളിൽ നിന്ന പിയാ
നൊ വായിക്കുന്നതും കെട്ടു— ഒന്നും മിണ്ടാതെ നെരെ അമ്പല
ത്തിലെക്ക നടന്നു. പൊംവഴി ഗൊവിന്ദൻകുട്ടിമെനവനെ അ
ന്വെഷിച്ചു. ഗൊവിന്ദപണിക്കരൊടുകൂടി പൊല്പായി കളത്തി
ലെക്ക പൊയിരിക്കുന്നു എന്നകെട്ടു ശാസ്ത്രികൾ ബഹു വ്യസന
ത്താൽ പരവശനായി അമ്പലത്തിൽ പൊയി കിടന്നു— നാട്ടി
ലെക്ക അന്നതന്നെ പൊണമെന്നും ഉറച്ചു.

ഒരു പത്തനിമിഷം പിയാനൊ വായന കഴിഞ്ഞശെഷം.

ന—എനി മതിയാക്കാം— ക്ഷീണം ഉണ്ടാവും— ഓമനയായ കൈ
കൊണ്ട എത്രനെരം അദ്ധ്വാനിക്കാം.

ഇന്ദുലെഖാ പുച്ഛിച്ച ഒന്ന നൊക്കി.

നമ്പൂരിപ്പാട തന്റെ വെള്ളിച്ചെല്ലവുംസ്വൎണ്ണപ്പനീർവീശി
ക്കുപ്പിയും കൊണ്ടവരാൻ പറഞ്ഞു. കൊണ്ടുവന്നശെഷം ഇന്ദു
ലെഖയൊട.

ന—ൟ പെട്ടി നൊക്കൂ— നല്ല മാതിരിയൊ.

ഇന്ദുലെഖ പെട്ടി വാങ്ങി നൊക്കി. പനീൎവ്വീശിയും വാങ്ങി
നൊക്കി— "വളരെ ഭംഗിയുണ്ട" എന്ന പറഞ്ഞ താഴത്തവെച്ചു.

ന—ഇത ആവശ്യമുണ്ടെങ്കിൽ എടുക്കാം.

ഇ—എനിക്ക ആവശ്യമില്ലാ.

ന—എടുക്കാം— വിരൊധമില്ലാ.

ഇ—എനിക്കാവശ്യമില്ലാ.

ന—ഞാൻ ഇന്ദുലെഖയെ അല്ലാതെ വെറെ ഒരു സ്ത്രീയെയും കാ
മിക്കയില്ലാ.

ഇ—അങ്ങിനെ തന്നെ.

ന—ഓ— അത സമ്മതിച്ചുവൊ.

ഇ—സമ്മതം.

നമ്പൂരിപ്പാട ചിറിച്ച എണീട്ട നിന്ന മെല്പട്ടെക്ക ഒന്ന
ചാടി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/254&oldid=193225" എന്ന താളിൽനിന്ന് ശേഖരിച്ചത്