താൾ:CiXIV270.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഇന്ദുലെഖാ.

ഒന്നാം അദ്ധ്യായം.

പ്രാരംഭം.

ചാത്തരമെനൊൻ— എന്താണ മാധവാ ഇങ്ങിനെ സാഹസമാ
യി വാക്ക പറഞ്ഞത. ഛീ- ഒട്ടും നന്നായില്ലാ- അദ്ദെഹത്തി
ന്റെ മനസ്സപൊലെ ചെയ്യട്ടെ— കാരണവന്മാൎക്ക നൊം കീ
ഴടങ്ങണ്ടെ--നിന്റെ വാക്ക കുറെ കവിഞ്ഞു പൊയി.

മാധവൻ —അശെഷം കവിഞ്ഞിട്ടില്ലാ- സിദ്ധാന്തം ആരും കാ
ണിക്കരുത- അദ്ദെഹത്തിന്ന മനസ്സില്ലെങ്കിൽ ചെയ്യെണ്ട—
ശിന്നനെ ഞാൻ ഒന്നിച്ചു കൊണ്ടുപൊവുന്നു- അവനെ ഞാ
ൻ പഠിപ്പിക്കും.

കുമ്മിണി അമ്മ-വെണ്ട കുട്ടാ, അവൻ എന്നെ പിരിഞ്ഞു പാ
ൎക്കാൻ ആയില്ലാ-നീ ചാത്തരെയൊ ഗൊപാലനെയൊ
കൊണ്ടുപൊയി പഠിപ്പിച്ചൊ- ഏതായാലും നിന്നൊടു കാര
ണവൎക്ക മുഷിഞ്ഞു- ഞങ്ങളൊട മുമ്പതന്നെ മുഷിഞ്ഞിട്ടാണെ
ങ്കിലും നിന്നെ ഇതുവരെ അദ്ദെഹത്തിന്ന വളരെ താല്പൎയ്യമാ
യിരുന്നു.

മാധവൻ — ശരി-ചാത്ത ജെഷ്ടനെയും ഗൊപാലനെയും എ
നി ഇംക്ലീഷപഠിപ്പിക്കാൻ കൊണ്ടുപൊയാൽ വിചിത്രംതന്നെ.
ഇങ്ങിനെ ഇവർ സംസാരിച്ചുകൊണ്ടു നില്ക്കുന്നമദ്ധ്യെ ഒരു
ഭൃത്യൻ വന്ന മാധവനെ അമ്മാമൻ ശങ്കരമെനൊൻ വിളിക്കു
ന്നു എന്ന പറഞ്ഞു. ഉടനെ മാധവൻ, അമ്മാമന്റെ മുറിയിലെ
ക്ക പൊയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/25&oldid=192995" എന്ന താളിൽനിന്ന് ശേഖരിച്ചത്