താൾ:CiXIV270.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 ഒന്നാം അദ്ധ്യായം.

ൟ കഥ എനിയും പരക്കുന്നതിന്നമുമ്പ മാധവന്റെ അ
വസ്ഥയെ കുറിച്ച സ്വല്പമായി ഇവിടെ പ്രസ്താവിക്കെണ്ടി വന്നി
രിക്കുന്നു.

മാധവന്റെ വയസ്സ, പഞ്ചുമെനവനുമായുള്ള സംബന്ധ
വിവരം, പാസ്സായ പരീക്ഷകളുടെ വിവരം, ഇതകളെപ്പറ്റി പീ
റികയിൽ പറഞ്ഞിട്ടുണ്ടെല്ലൊ-എനി ഇയാളെ കുറിച്ച പാവാനു
ള്ളത ചുരുക്കത്തിൽ പറയാം.

മാധവൻ അതിബുദ്ധിമാനും അതികൊമളനും ആയ ഒരു
യുവാവാകുന്നു. ഇയാളുടെ ബുദ്ധിസാമൎത്ഥ്യത്തിന്റെ വിശെഷ
തയെ ഇംക്ലീഷപഠിപ്പ തുടങ്ങിയ മുതൽ ബീ-എൽ-പാസ്സാവുന്ന
തവരെ സ്കൂളിൽ ഇയാൾക്ക ശ്ലാഘനീയമായി ക്രമൊൽകൎഷമാ
യി വന്നചെൎന്ന കീൎത്തിതന്നെ സ്പഷ്ടമായും പൂൎത്തിയായും വെളി
വാക്കിയിരുന്നു- ഒരു പരീക്ഷയിലെങ്കിലും മാധവൻ ഒന്നാമത
പൊയ പ്രാവശ്യം ജയിക്കാതിരുന്നിട്ടില്ലാ. എഫ്-ഏ, ബീ-എ
ൽ- ഇതുകൾ രണ്ടും ഒന്നാംക്ലാസ്സായിട്ടു ജയിച്ചു- ബി-ഏ-പരീ
ക്ഷക്ക അന്യഭാഷ സംസ്കൃതമായിരുന്നു- സംസ്കൃതത്തിൽ മാധ
വന ഒന്നാന്തരം വില്പത്തി ഉണ്ടായി. ബീ-എൽ-ഒന്നാംക്ലാസ്സി
ൽ ഒന്നാമനായി ജയിച്ചു. ഇതുകൂടാതെ സ്കൂൾവകയായ പലവ
ക പരീക്ഷകളും പലപ്പൊഴും ജയിച്ചതിനാൽ മാധവന പലെ
സമ്മാനങ്ങളും വിദ്യാഭിവൃദ്ധിക്ക നിയമപ്പെടുത്തീട്ടുള്ള പലെ വ
ക മാസ്പടികളും കിട്ടീട്ടുണ്ടായിരുന്നു- സ്കൂളിൽ മാധവനെ പഠിപ്പി
ച്ച എല്ലാ ഗുരുനാഥന്മാൎക്കും മാധവനെക്കാൾ സാമൎത്ഥ്യവും യൊ
ഗ്യതയും ഉണ്ടായിട്ട അവരുടെ ശിഷ്യന്മാരിൽ ഒരുവനും ഒരിക്ക
ലും ഉണ്ടായിട്ടില്ലെന്നുള്ള ബൊദ്ധ്യമാണ ഉണ്ടായിരുന്നത.

ൟ വിശെഷ വിധിയായ ബുദ്ധിക്ക പാൎപ്പിടമായിരിപ്പാൻ
തദനുരൂപമായി സൃഷ്ടിച്ചതൊ മാധവന്റെ ദെഹം എന്ന അ
യാളെ കണ്ട പരിചയമായ ഏവനും തൊന്നും. ഒരു പുരുഷന്റെ
ഗുണദൊഷങ്ങളെ വിവരിക്കുന്നതിൽ അവന്റെ ശരീരസൌന്ദ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/26&oldid=192996" എന്ന താളിൽനിന്ന് ശേഖരിച്ചത്