താൾ:CiXIV270.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്താം അദ്ധ്യായം. 147

യിച്ച ക്രമപ്രകാരം ഉള്ള ഗൊഷ്ഠികാണിച്ച കത്ത പെട്ടിയിൽ വെ
ച്ച പൂട്ടി അതി സന്തൊഷത്തൊടുകൂടി കിടക്കാനും ഇരിക്കാനും
നിൽക്കാനും ശക്തിയില്ലാതെ പ്രമൊദസരിത്തിൽകൂടി ഒഴുകി
കൊണ്ട വശായി.

ഗൊവിന്ദൻകുട്ടി മെനവൻ മദിരാശിക്ക എഴുത്ത തെയ്യാ
റാക്കി മെശമെൽ തന്നെ വെച്ച മാധവന്റെ അച്ഛനെ കാണ്മാ
നായി അദ്ദെഹത്തിന്റെ ഭവനത്തിലെക്ക ചെന്നു— ചെല്ലു
മ്പൊൾ അദ്ദെഹം പൂമുഖത്ത ഇരിക്കുന്നു— ഗൊവിന്ദങ്കുട്ടി മെ
നവനെ കണ്ടപ്പൊൾ ഒന്ന ചിറിച്ചു.

ഗൊ—ജെഷ്ടൻ നമ്പൂരിപ്പാട്ടിലെ വരവ കണ്ടില്ലെ.

ഗൊവിന്ദങ്കുട്ടി മെനവൻ സാധാരണയായി ഗൊവിന്ദ
പ്പണിക്കരെ ജെഷ്ടൻ എന്നാണ വിളിച്ച വരുമാറ.

ഗൊവിന്ദപ്പണിക്കര—ഞാൻ കണ്ടിട്ടില്ല, ഹമാലന്മാരുടെ മൂളലി
ന്റെ ഘൊഷം കെട്ടു. ഞാൻ പൊല്പായി കളത്തിലെക്ക പുറ
പ്പെട്ടിരിക്കയാണ— തല്കാലം ഇവിടെ നിന്നാൽ തരക്കെടു
ണ്ട—നിന്റെ അച്ഛൻ ഒരു സമയം എനിക്ക ആളെ അയ
ക്കും—പിന്നെ നമ്പൂരിപ്പാട്ടിലെ സംബന്ധകാൎയ്യങ്കൊണ്ട ആ
ലൊചിപ്പാനും മറ്റും പറയും. എനിക്ക ൟ ആവലാതിക
ൾ ഒന്നും കഴിയില്ല— ഞാൻ ഇനും നാളെയും കളത്തിൽ താ
മസിച്ച മറ്റന്നാളെ മടങ്ങി വരികയുള്ളു.

ഗൊ—ഞാനും വരാം— എനിക്കും ൟ നമ്പൂരിപ്പാട്ടിലെ പ്രാകൃ
തങ്ങൾ കാണാൻ വയ്യാ— ഞാനും വരാം.

ഗൊവിന്ദപ്പണിക്കര—പൊന്നൊളു—വിവരം അച്ഛനെ അറിയി
ക്കണെ. അല്ലെങ്കിൽ പിന്നെ അതിന എന്റെ നെരെ കൊ
പിക്കും

ഉടനെ ഗൊവിന്ദൻകുട്ടി മെനവൻ വീട്ടിലെക്ക ആളെ
അയച്ച തന്റെ ഉടുപ്പുകളും മറ്റും വരുത്തി ഗൊവിന്ദപ്പണി
ക്കരൊടു കൂടി പൊല്പായി കളത്തിലെക്ക പുറപ്പെട്ടു. തന്നെക്കുറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/171&oldid=193142" എന്ന താളിൽനിന്ന് ശേഖരിച്ചത്