താൾ:CiXIV270.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

146 പത്താം അദ്ധ്യായം.

വിന്ദൻകുട്ടിമെനവന ഒരു വ്യസനവുമുണ്ടായില്ലാ— എന്നാൽ വൃ
ദ്ധനായ തന്റെ അച്ഛനെ സമാധാനിപ്പിച്ച സമ്മതിപ്പിച്ചിട്ട
കാൎയ്യം നടത്താഞ്ഞാൽ എന്തൊക്കെ വൈഷമ്മ്യങ്ങൾ വരാം—എ
ന്ന ആലൊചിച്ചിട്ടാണ അല്പം കുണ്ഠിതം ഉണ്ടായത— എന്നാൽ
ൟ വക വ്യസനഭാവം അശെഷമെങ്കിലും ഗൊവിന്ദൻകുട്ടിമെ
നവന്റെ മുഖത്തൊ വാക്കിലൊ പുറപ്പെട്ടിട്ടില്ലാ.

ഗൊ——നമ്പൂരിപ്പാട വന്നിട്ടുണ്ടെല്ലൊ— കെട്ടില്ലെ.

ഇ—കെട്ടു.

ഗൊ—അച്ഛൻ ൟ കാൎയ്യത്തെപ്പറ്റി വളരെ ഉചിതമായിട്ട ഇ
ന്ന ഒരു വാക്കപറഞ്ഞു. എനിക്ക അതവളരെ സന്തൊഷമായി.

ഇ—എന്താണ പറഞ്ഞത.

ഗൊ—ൟനമ്പൂരിപ്പാട്ടിലെ സംബന്ധം ഇന്ദുലെഖക്ക മനസ്സു
ണ്ടെങ്കിൽ അല്ലാതെ നടത്തിപ്പാൻ താൻ ശ്രമിക്കയില്ലെന്നാ
ണ— അത തീൎച്ചയായി എന്നൊടും കെശവൻ നമ്പൂരിയൊടും
പറഞ്ഞു—അതകൊണ്ട ഇന്ദുലെഖ എനി ഒട്ടും വിഷാദിക്കെണ്ട.

ഇ—അങ്ങിനെയാണ വലിയച്ചന്റെ മനസ എങ്കിൽ ഇദ്ദെഹ
ത്തിനെ കെട്ടിവലിപ്പിച്ചത എന്തിന.

ഗൊ—അത ഇന്ദുലെഖക്ക അദ്ദെഹത്തിനെ കണ്ട ശെഷം മന
സ്സുണ്ടാവുമൊ എന്ന പരീക്ഷിപ്പാനാണത്രെ.

എന്നും പറഞ്ഞ ഗൊവിന്ദൻകുട്ടിമെനവൻ തന്റെ മുറി
യിലെക്ക പൊയി— കൊണി എറങ്ങുമ്പൊൾ "മദിരാശിക്ക എഴു
ത്തുണ്ടെങ്കിൽ പൂട്ടി താഴത്തെക്കയക്കൂ—എന്റെ എഴുത്തിൽ വെച്ച
യക്കാം" എന്നും പറഞ്ഞു.

എനിക്ക ഇന്ദുലെഖയെ പരിഹസിക്കുന്നത പ്രാണവെദന
യാണ. എന്നാലും കഥ ഞാൻ ഒട്ടും മറച്ചവെക്കയില്ല— ഇത്ര ബു
ദ്ധിയുള്ള ഇന്ദുലെഖ എന്തിന വിഢ്ഢിത്തം കാണിച്ചു— ഞാൻ പറ
യാതിരിക്കയില്ലാ. ഗൊവിന്ദങ്കുട്ടിമെനവൻ താഴത്ത ഇറങ്ങി
യ ഉടനെ ഇന്ദുലെഖ എഴുത്തപെട്ടി തുറന്ന കത്ത എടുത്ത വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/170&oldid=193141" എന്ന താളിൽനിന്ന് ശേഖരിച്ചത്