താൾ:CiXIV270.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

126 ഒമ്പതാം അദ്ധ്യായം.

ട്ടിവെള്ളികൊണ്ടുണ്ടാക്കി സ്വൎണ്ണക്കമിഴ അടിച്ച വിശെഷമായ ഒ
രു ചെല്ലം, സ്വൎണ്ണംകൊണ്ടുള്ള ചെറിയ വെറ്റില ചുരുളുകൾ,
വെള്ളിപ്പിടികൊന്ത, വെള്ളിച്ചങ്ങലവട്ട, വെള്ളിഅടപ്പൻ, മാല
യായി കഴുത്തിൽകൂടി ഇടുന്ന സ്വൎണ്ണ ചങ്ങലയൊടുകൂടിയുള്ള
സ്വൎണ്ണഗന്ധിയാൾ, നീരാളക്കുപ്പായങ്ങൾ, തൊപ്പികൾ, സ്വൎണ്ണം
കൊണ്ടുള്ള കുറിപ്പാത്രം, സ്വർണ്ണക്കൂടുള്ള കണ്ണാടി, സ്വൎങ്കൊണ്ടു
ള്ള പനിനീർ വീശി, അത്തർ കുപ്പികൾ മുതലായുള്ള പലെവിധ
സാമാനങ്ങൾ ഒരു മെശമെൽ നിരത്തിവെച്ചിരിക്കുന്നു. നമ്പൂരി
പ്പാട അങ്ങൊട്ടും ഇങ്ങൊട്ടും നടന്ന "രാഘവാ, ശങ്കരാ, കൊ
മാ, രാമാ, കൊശവന്മാരെ ഉറക്കാണ—കള്ളന്മാര ഒരു മനുഷ്യരെ
ങ്കിലും കളിക്കുംകൂടി വന്നിട്ടില്ല" എന്നുമ്മറ്റും വിളിച്ചും പറഞ്ഞും
കൊണ്ട കൂട്ടിലിട്ട മെരുപോലെ പത്തായപ്പുര മാളികയിൽ അ
ങ്ങൊട്ടും ഇങ്ങൊട്ടും ചാടി കലശൽ കൂട്ടിക്കൊണ്ടിരിക്കുമ്പോഴാ
ണചെറുശ്ശെരി നമ്പൂതിരി ചെന്നത.

ന—നല്ല ശിക്ഷ—ചെറുശ്ശെരിയെ തന്നെയാണ കാൎയ്യസ്ഥാനാ
ക്കെണ്ടത നൊക്ക പുറപ്പെടണ്ടെ— എനി അവിടെ എത്തി
യാൽ ഉറങ്ങാൻ ചെറുശ്ശെരിക്ക ധാരാളം എടയുണ്ടല്ലൊ.

ചെ—ഇത എന്തൊരു കഥയാണ‌— ൟ അൎദ്ധരാത്രിക്ക ൟചീ
ത്തവഴിയിൽ കൂടി മൂന്നരക്കാതം വഴി പൊവുന്നത മഹാ പ്ര
യാസമല്ലെ—വ്വെള്ളിച്ചായിട്ട പുറപ്പെടാം എന്നല്ലെ നിശ്ചയി
ച്ചിരുന്നത.

ന—ചെറിശ്ശെരിയൊട ഒരു ശുഭകാൎയ്യത്തെകുറിച്ച എത്ര ഉത്സാ
ഹിച്ച പറഞ്ഞാലും അത അശുഭമാക്കി തീൎക്കും—ഇപ്പൊൾ പു
റപ്പെടണം— ൟ നിമിഷം പുറപ്പടണം. ചെറിശ്ശെരിക്ക മഞ്ച
ലിൽ കിടന്ന ഉറങ്ങാമെല്ലൊ. വഴിയിൽ ദുൎഗ്ഘടം അമാ
ലന്മാൎക്കല്ലെ—നല്ല ദീപട്ടി ഒരു നാലാൾ പിടിക്കട്ടെ— ഇപ്പൊ
ൾ പുറപ്പെടണം സംശയമില്ലാ.

ചെറുശ്ശെരി നമ്പൂരിക്ക അപ്പൊൾ പുറപ്പെടാൻ നന്ന മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/150&oldid=193121" എന്ന താളിൽനിന്ന് ശേഖരിച്ചത്