താൾ:CiXIV270.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഒമ്പതാം അദ്ധ്യായം

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും.

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂരിപ്പാട കൊ
ച്ചിന്മെൽ നിന്ന എണീട്ട ഗൊവിന്ദനെ വിളിച്ചു.

ന—ഗോവിന്ദാ. ഞാൻ ഇപ്പോൾതന്നെ പുറപ്പെടുന്നു. അമാ
ലന്മാര ഇവിടത്തന്നെ കിടക്കുന്നില്ലെ. എല്ലാവരെയും വിളി
ക്ക— വെഗം—വെഗം— ചെറുശ്ശെരി എവിടെയുണ— ഇത്തിരി മു
മ്പ അരങ്ങത്ത ഒരു കസാലയിന്മെൽ ഇരിക്കുന്നത കണ്ടിരു
ന്നു—പൊയി നൊക്ക. വെഗം വിളിച്ച കൊണ്ടുവരു.

ഗൊവിന്ദൻ ചെറുശ്ശെരി നമ്പൂരിയെ തിരഞ്ഞപോയി പ
ടിമാളികയിൽ ഉറങ്ങാൻ പൊയിട്ടുണ്ടെന്ന കെട്ടു. അവിടെ ചെ
ന്നപ്പോൾ നമ്പൂരി കിടന്നിരിക്കുന്നു ഉറങ്ങോട്ടൊല്ല.

ഗൊ‌—അങ്ങട്ട എഴുന്നെള്ളാൻ കല്പന ആയിരിക്കുന്നു—ചെമ്പാഴി
യൊട്ടെക്ക എഴുന്നെള്ളത്ത ഇപ്പൊൾ കല്പന ആയിരിക്കുന്നു—ചെമ്പൊഴി
യൊട്ടെക്ക എഴുന്നെള്ളത്ത ഇപ്പൊൾതന്നെ ഉണ്ടത്രെ. അമാ
ലന്മാരെയുംമറ്റും വിളിക്കുന്ന തിരക്കായിരിക്കുന്നു വെഗം എ
ഴുന്നെള്ളണം.

ചെ—ശിക്ഷ— ൟ അൎദ്ധരാത്രിക്ക തി ദുൎഘടമായ വഴിയിൽകൂ
ടി എങ്ങിനെ പൊവും. ഇപ്പോൾ പുറപ്പെടാൻ പാടില്ലാ നി
ശ്ചയം തന്നെ.

ഗൊ—അത ഇവിടുന്ന തന്നെ അരുളിചെയ്ത ശരിയാക്കണം.

ചെറുശ്ശെരിനമ്പൂരി ഉടനെ നമ്പൂരിപ്പാട്ടിലെ മാളികയി
ലെക്ക ചെന്നു—നമ്പൂരിപ്പാട്ടന്ന വളരെ ഉത്സാഹിച്ച നിൽക്കുന്നത
കണ്ടു. ഉയൎന്നതരം കസവ തുപ്പട്ടാവുകളിൽ ഒരു പതിനഞ്ച വി
ധം, പട്ടക്കര കൊട്ടാരൻ പലെ മാതിരിയിൽ ഉള്ള മുണ്ടുകളിൽ
പത്തിരുപത, പലെ മാതിരി മൊതിരങ്ങൾ അനവധി, ശുദ്ധ ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/149&oldid=193120" എന്ന താളിൽനിന്ന് ശേഖരിച്ചത്