താൾ:CiXIV270.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അധ്യായം 99

രൊഗിയും ആയിരുന്നതിനാൽ മനവക സകലകാൎയ്യങ്ങളും നൊ
ക്കി വരാൻ നിശ്ചയിക്കപ്പെട്ട ആൾ സുരിനമ്പൂതിരിപ്പാടായിരിരു
ന്നു. ഇദ്ദെഹത്തിനു ൟ കഥ നടന്ന കാലത്തെ നാല്പത്തഞ്ച
വയസ്സ പ്രായമാണ—ചെറുപ്പം മുതൽക്കെ മനവക കാൎയ്യങ്ങൾ
നൊക്കെണ്ടതിനാൽക്കിയതിനാൽ വിദ്യാഭ്യാസം ഉണ്ടായില്ലാ-ഇ
ദ്ദെഹം ജാത്യാ വളരെ സ്ത്രീലൊലനായിരുന്നു-വെളി കഴിച്ചിട്ടി
ല്ല. അഫൻ നമ്പൂതിരിപ്പാട എത്ര തിരക്കീട്ടും വെളി കഴിക്കാതെ
തന്നെ ഇതുവരെ ഇദ്ദെഹം കഴിച്ചു. അനുജന്മാര രണ്ടാൾ വെളി
കഴിച്ചിട്ടുണ്ട. അത സംഗതിയാക്കി പറഞ്ഞ താൻ യഥെഷ്ടം ശൂ
ദ്രസ്ത്രീകളുടെ ഭൎത്താവായിട്ടതന്നെ കാലം കഴിക്കുകയാണ ചെയ്ത
ത. ഇദ്ദെഹത്തിന്റെ ദെഹത്തെ കുറിച്ച ആപാദചൂഡം വൎണ്ണി
ക്കുവാൻ ഞാൻ ഭാവിക്കുന്നില്ല. ആൾ നല്ല വെളുത്ത നിറത്തി
ലാണെങ്കിലും സൌന്ദര്യമാവട്ടെ ശ്രീയാവട്ടെ ഇദ്ദെഹത്തിന്റെ
ദെഹത്തിന്ന ലെശംപോലും ഇല്ലെന്നതന്നെ പറയാം---‌എന്ന
ൽ കെവലം വിരൂപനാണെന്ന പറവാൻ പാടില്ല-ഇദ്ദെഹത്തെ
പോലെയുള്ള ദെഹസ്വഭാവം പക്ഷെ ഒരു പെൎക്ക മല
യാളത്തിൽ കാണാം-അവയവങ്ങളിൽ യാതൊന്നിനും വിശെ
ഷധിയായി ഒന്നും ഇല്ലാ- സൌന്ദൎയ്യവും കലശലയാ വൈരൂ
പ്യവും ഒരവയവത്തിന്നും ഉണ്ടെന്ന പറവാൻ പാടില്ലാ-എന്നാ
ൽ ഇദ്ദെഹത്തിന്റെ ദെഹസ്വഭാവത്തിലും പ്രകൃതങ്ങളിലും ര
ണ്ടുമൂന്ന സംഗതികൾ മാത്രം വിശെഷവിധിയായി പറയെണ്ടതു
ണ്ട. ഇദ്ദെഹം ചിറിക്കുമ്പൊൾ വായ രണ്ട കവിൾത്തടങ്ങളിൽ
എത്തി അവിടുന്നും കവിഞ്ഞ നീണ്ട നിൽക്കുന്നുണ്ടൊ എന്ന കാ
ണുന്നവൎക്ക കന്നും-നാസിക ശരിയായിട്ടതന്നെ സൃഷ്ടിച്ചിരി
ക്കുന്നുവെങ്കിലും ആ മുഖത്തിന്ന മതിയായില്ല എന്ന തൊന്നാം-നടക്കുന്നത് ചാടിച്ചാടിക്കൊണ്ട കാക്കകളെപ്പൊലെയൊ എന്നും
തൊന്നും. ഇദ്ദെഹം സ്ത്രീ ഭ്രാന്തനാണെന്ന ആദ്യത്തിൽ പറഞ്ഞു
പൊയതുകൊണ്ട എനി ഇദ്ദെഹത്തിന്റെ സ്വഭാവത്തെക്കുറിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/123&oldid=193094" എന്ന താളിൽനിന്ന് ശേഖരിച്ചത്