താൾ:CiXIV270.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82 അഞ്ചാം അദ്ധ്യായം.

ട്ടുണ്ട. അതും പണിക്കരൊട പറയാം. പണിക്കര ബുദ്ധിയുള്ള
ആളാണെന്ന എനിക്ക നല്ല നിശ്ചയമുണ്ട— അതുഇകൊണ്ട പ
റയാം. മാധവന ഇന്ദുലെഖയെ ഭാൎയ്യയാക്കി കിട്ടെണമെന്ന
ഒരാഗ്രഹം ഉണ്ട. ഇന്ദുലെഖക്കും അങ്ങിനെ ആയാൽ കൊ
ള്ളാമെന്ന വിചാരമുണ്ടെന്ന തൊന്നുന്നു. ഇത ഞാൻ തകരാ
റാക്കാൻ നിശ്ചയിച്ചിരിക്കുന്നു. ഒന്നാമത മാധവനും ഇന്ദുലെ
ഖയും വയസ്സകൊണ്ട തന്നെ നന്ന ചെരുകയില്ല. പിന്നെ മാ
ധവന ഇത്ര കാലത്തെ സംബന്ധം തുടങ്ങുന്നതും വെടിപ്പി
ല്ലാ. ഇന്ദുലെഖക്ക വലിയ ധനവാന്മാരായ പ്രഭുക്കൾ ആരെ
ങ്കിലും സംബന്ധം തുടങ്ങുന്നതാണ അവൾക്കും ശ്രെയസ്സ—
അതുകൊണ്ട ഞാൻ അവളെ ഒരു വലിയ പ്രഭുവിന കൊടു
പ്പാൻ നിശ്ചയിച്ചിരിക്കുന്നു— ആ പ്രഭു ഉടനെ ഇവിടെ വരും.
പക്ഷെ ആ പെണ്ണിനെ പറഞ്ഞ സമ്മതിപ്പിക്കാനാണ പ
ണി. അവൾ ഒരു മഹാ ശാഠ്യക്കാരത്തിയാണ— അതിന പ
ണിക്കരെ കൂട ഒന്ന ഉത്സാഹിക്കണം— എങ്ങിനെ?

ഗൊ—ഓ- ഹൊ. അങ്ങിനെ തന്നെ— വരാൻ പൊവുന്ന പ്രഭു
ആരാണെന്ന അറിഞ്ഞില്ല.

പ— മൂൎക്കില്ലാത്ത മനക്കൽ നമ്പൂതിരിപ്പാടാണ. വലിയ ധന
വാൻ— അതിമാനുഷനാണത്രെ.

ഗൊ— ശരി. അദ്ദെഹം വരട്ടെ.

പ— ശിന്നന ചിലവിന ശീനു പട്ടര കൊടുപ്പാനാണത്രെ ഭാ
വം. അയാളുടെ കയ്യിൽ പണം എവിടെയാണ ഉള്ളത— ഞാ
ൻ ഒരു കാശു പൊലും കൊടുക്കയില്ല. കുമ്മിണിയുടെ മക്കളു
ടെ കയ്യിലുള്ള വസ്തുക്കൾ ഒക്കെ ഒഴിപ്പിക്കാണാ ഭാവം— ൟ
അസത്തക്കൾ എന്തകൊണ്ട പഠിപ്പിക്കും കാണട്ടെ.

ഗൊ— അതെ. അതൊന്ന കാണട്ടെ.

പ— നിങ്ങൾ പണം ഒന്നും സഹായിക്കരുത.

ഗൊ— പണം കൊടുത്തിട്ട എനിക്ക എന്താവശ്യം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/106&oldid=193077" എന്ന താളിൽനിന്ന് ശേഖരിച്ചത്