താൾ:CiXIV270.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80 അഞ്ചാം അദ്ധ്യായം

ൻ— കഥ ഞാൻ പറയാം. മുഴുവൻ എനിക്ക നല്ലവണ്ണം ഓൎമ്മ
യില്ല. ഒരു സായ്പിന (എന്തൊ ഒരു പെര പറഞ്ഞു— ഇപ്പൊൾ
എനിക്ക ഓൎമ്മയില്ല) ഒരു മകൾ ഉണ്ടായിരുന്നു പൊൽ. അവ
ൾ ആ സായ്പിന്റെ മരുമകനെ കല്യാണം കഴിക്കണം എന്ന
നിശ്ചയിച്ചു— മരുമകനും പെണ്ണിന്റെ അച്ഛനും തമ്മിൽ രസ
ക്കെടായിരുന്നു. അത നിമിത്തം അച്ഛൻ സമ്മതിച്ചില്ലാ— എ
ന്നല്ല എന്തൊ ഒരു വിദ്യ എടുത്ത ൟ മരുമകന വെറെ ഒരു
സ്ത്രീയെ കല്യാണം കഴിപ്പിച്ചു കൊടുത്തുവത്രെ— ഇങ്ങിനെ ചെ
യ്തതിന്റെ ശെഷം മകളെ കല്യാണം ചെയ്വാൻ യൊഗ്യതയു
ള്ള പലെ ആളുകളെയും ൟ സായ്പ വരുത്തി. അതൊന്നും മ
കൾ സമ്മതിക്കാതെ താൻ ഒരാളെയും കല്യാണം ചെയ്കയി
ല്ലെന്ന തീൎച്ചയായി ശാഠ്യം പിടിച്ച ഒടുവിൽ മനൊവ്യസനം
കൊണ്ട ദീനം പിടിച്ച ആ പെണ്ണ ചത്തുപൊയിപൊൽ— ഈ
മകൾ മരിച്ച വ്യസനം കൊണ്ട അച്ഛനും ഉടനെ ചത്തുപൊ
യി— ഇതാണ കഥയുടെ സാരം. നൊക്കൂ— ഗൊവിന്ദപ്പണിക്ക
രെ ൟ മാതിരി കഥ ൟ പെങ്കിടാങ്ങൾ വായിച്ചാലൊ.

ഗൊ—വായിച്ചാൽ മഹാ കഷ്ടം— മഹാ കഷ്ടം— എനി എന്ത നി
വൃത്തിയാണ ഇംക്ലീഷ ഇവര പഠിച്ചുപൊയി എനി ആ പ
ഠിപ്പ ഇല്ലാതാക്കാൻ നൊം വിചാരിച്ചാൽ നിവൃത്തി ഇല്ലെ
ല്ലൊ. ൟ കഥ പറഞ്ഞത എന്നാണെന്നറിഞ്ഞില്ല.

പ— കുറെ ദിവസമായി.

ഗൊ— ശരി. ഇതൊക്കെ വായിച്ചിട്ട എന്തൊരാവശ്യമാണ— വ
ല്ല രാമായണമൊ ഭാരതമൊ മറ്റൊ വായിക്കരുതെ.

പ—അതാണ ഞാൻ പറയുന്നത— എന്തെല്ലാം ഗ്രന്ഥങ്ങൾ നു
മ്മളുടെ ശാസ്ത്രത്തിൽ ഉള്ളത പൂവള്ളിയുണ്ട— അതൊന്നും കൈ
കൊണ്ട ഒരാളും തൊടാറെ ഇല്ലാ— ഗ്രന്ഥങ്ങൾ അലെഖയിലു
ള്ളത ഒക്കെയും ദ്രവിച്ച നാനാവിഅധമായിപ്പൊയി— മാധവ
നൊട പണ്ടൊരു ദിവസം ൟ ഗ്രന്ഥങ്ങൾ തുടച്ച നന്നാക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/104&oldid=193075" എന്ന താളിൽനിന്ന് ശേഖരിച്ചത്