താൾ:CiXIV270.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം. 79

യി തല്ലിയത. ഞാനാണ ഓടിവന്ന സമാധാനമാക്കിയത— നി
ങ്ങളെ അമ്മാമൻ നാരായണപണിക്കര അതി ശൂരനായിരു
ന്നു. നിങ്ങൾ ഒരു ദിവസം ഓണക്കാലത്ത വെറെ ചില കു
ട്ടികളൊടുകൂടി ൟ അമ്പല വളപ്പിൽ നിന്ന ആട്ടക്കളം പി
ടിച്ച കളിക്കുന്നത അദ്ദെഹം കണ്ടിട്ട അമ്പല വളപ്പിൽ നി
ന്ന നിങ്ങളെ തല്ല തുടങ്ങി ഇവിടെ എത്തുന്നവരെ തല്ലി— പി
ന്നെ ഇവിടെ വന്നിട്ടും തല്ലി— വല്ലാതെ തല്ലിക്കളഞ്ഞു. നി
ലവിളി കെട്ട ഞാൻ ഓടി വന്ന സമാധാനമാക്കി. പിന്നെ
അക്കുറി ഓണത്തിന്ന നിങ്ങൾ പുറത്ത എറങ്ങി നടന്നിട്ടെ
ഇല്ലാ. ഇത ഓൎമ്മയുണ്ടൊ.

ഗൊ— എനിക്ക ഒരു സ്വപ്നം കണ്ടതപൊലെ ഓൎമ്മ തൊന്നുന്നുണ്ട
നല്ല ഓൎമ്മയില്ലാ.

പ— നിങ്ങൾക്ക അന്ന കഷ്ടിച്ച പതിനാലവയസ്സെ ആയിട്ടുള്ളു—
അക്കാലത്ത നുമ്മൾക്ക എല്ലാം നുമ്മളെ അമ്മാമന്മാരെ ഉ
ണ്ടായിരുന്ന ഒരു ഭയം എനിം ൟ ഭൂമിയുള്ള കാലം കാണുകയി
ല്ലാ. ഇപ്പൊഴത്തെ കുട്ടികൾക്ക കുറെ ഇങ്കിരീസ്സ പഠിക്കുമ്പൊ
ഴെക്ക എന്തൊ ഒരു അഹമ്മതി താനെ വന്നുകൂടുന്നു— നുമ്മൾ
ക്ക ഒന്നും ഒരറിവും ഇല്ലാ, നുമ്മൾ ശുദ്ധ വിഡ്ഢികളാണെന്ന
അവൎക്ക തൊന്നിപ്പൊവുന്നു. ഇത കലിയുഗധൎമ്മം എന്നെ പ
റവാനുള്ളു. ഇന്നാൾ ഒരു ദിവസം ഇന്ദുലെഖ ഒരു പുസ്തകം വാ
യിച്ചുംകൊണ്ടിരിക്കുന്നത ഞാൻ കണ്ടു. എന്താ പെണ്ണെ ആ
പുസ്തകത്തിലെ കഥാ എന്ന ഞാൻ ചൊദിച്ചു. അവൾ മല
യാളത്തിൽ ആ കഥയുടെ സാരം പറഞ്ഞു. ഞാൻ അത കെ
ട്ടിട്ട നിൎജ്ജീവനായിപ്പൊയി.

ഗൊ—എന്തായിരുന്നു കഥ എന്നറിഞ്ഞില്ലാ.

പ— അതൊ—പറയാം— അത കള്ളക്കഥയാണെന്ന അവൾതന്നെ
പറഞ്ഞു— എന്നാലും അത വായിച്ചാൽ കുട്ടികളുടെ മനസ്സ എ
ത്ര ചീത്തയായി പൊവുമെന്ന നിങ്ങൾ തന്നെ ഓൎത്ത പറയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/103&oldid=193074" എന്ന താളിൽനിന്ന് ശേഖരിച്ചത്