താൾ:CiXIV27.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൪

ളൊഎങ്ങിനെഉള്ളവൈദികന്മാർ-വെദത്തിലെദെവെഷ്ടംഅറിഞ്ഞിട്ടും
എന്നെകൊല്ലുവാൻഅന്വെഷിക്കുന്നുവല്ലൊ(യൊ.൫,൧൬)

എന്നാറെനീഭ്രാന്തനായിആരുംഅങ്ങിനെവിചാരിക്കുന്നില്ലഎന്നു
വിരൊധികൾപറഞ്ഞപ്പൊൾ-യെശുബെത്ഥസദയിലെക്രിയെക്കദൊ
ഷമില്ലഎന്നുകാട്ടിയ്തിപ്രകാരം-ശബ്ബത്തിന്നുമെല്പട്ടതല്ലൊഅൎദ്ധചി
കിത്സയാകുന്നചെലാകൎമ്മംതന്നെ-ആകയാൽഅതിശയമുള്ളമുഴുചി
കിത്സയുംശബ്ബത്തിന്റെലംഘനമല്ല–അനന്തരംചിലനഗരക്കാർഇ
വനെപ്രമാണികൾകൊല്ലുവാൻഭാവിച്ചുവല്ലൊഅവൎക്കുപക്ഷെമനസ്സ
ഭെദിച്ചുവന്നുവൊഎന്നുപറഞ്ഞാറെയുംയെശുവിന്റെഉത്ഭവഹീനതനി
മിത്തംമശീഹഅല്ലഎന്നുവിധിച്ചു-ഗലീലയിൽനിന്നല്ലബെത്ത്ലഹേമിൽ
നിന്നുമശീഹവരെണംഎന്നുചിലരും(൭,൪൨)അവൻഅമ്മയഛ്ശന്മാരില്ലാ
തെദെവദൂതനെപൊലെഇറങ്ങിവരുംഎന്നാൽഎലീയഅവനെഅ
ഭിഷേകംചെയ്തുപ്രസിദ്ധനാക്കുംഎന്നുചിലരുംഅവൻമെഘങ്ങളിൽ
വരുംഎന്നുമറ്റവരുംപ്രമാണിച്ചുപൊന്നു–തന്റെസ്വഭാവത്തെഅറി
യായ്കയാൽഉല്പത്തിയെയുംഅറിയുന്നില്ലഎന്നുയെശുതിണ്ണംപറഞ്ഞ
പ്പൊൾചിലർശഠിച്ചുഅവനെപിടിപ്പാൻവിചാരിച്ചു-എങ്കിലുംഅവന്റെ
ദിവ്യസാന്നിദ്ധ്യംനിമിത്തംധൈൎയ്യംവന്നില്ല-

മറ്റ്അനെകർഅതിശയാധിക്യംവിചാരിച്ചുഅവൻപക്ഷെ
മശീഹയായിരിക്കുംഎന്നുപറഞ്ഞപ്പൊൾ-പ്രാകാരത്തിൽഉള്ളൊരുകല്മു
റിയിൽകൂടിവിചാരിക്കുന്നസൻഹെദ്രീൻന്യായാധിപതികൾകലഹത്തിന്നുശ
ങ്കിക്കുന്നവർഎന്നുനടിച്ചുഅവനെപിടിപ്പാൻആൾഅയച്ചു-ഇവൻമശീഹ
എന്നുസമ്മതിച്ചാൽപള്ളിഭ്രംശംഉണ്ട്*എന്ന്അന്നുതന്നെനിരൂപിച്ചു
കല്പിച്ചുപരസ്യമാക്കീട്ടുംഉണ്ടു(൯,൨൨)-സെവകരെകണ്ടാറെയെശുഅഭി
*അടികൂടിയ(അപ.൫,൪൦)ഒരുമാസത്തെപള്ളിഭ്രംശംതുടങ്ങി
നിത്യമായഇസ്രയെൽസഭാഭ്രഷ്ട് വരെയുംവൎദ്ധിക്കുന്നപലശാപ
ശിക്ഷകളുംയഹൂദരിൽഉണ്ടു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/172&oldid=189955" എന്ന താളിൽനിന്ന് ശേഖരിച്ചത്