താൾ:CiXIV269.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം

പൊലീസ്സന്ന്യായവും പങ്ങശ്ശമേ
നോന്റെ വരവും.

കോമൻനായരും കുണ്ടുണ്ണിമേനോനും കൂടി കടവത്ത
കൊച്ചമ്മാളുവിന്റെ അടുക്കിളയിൽ ഇട്ട അയ്യാപ്പട്ടരെ
ഞെരിവട്ടം പ്രഹരം കഴിച്ച പറഞ്ഞയച്ചിട്ടുള്ള വിവരം
വായനക്കാർ മറന്നകളവാൻ ഇടയില്ലാത്തതാണല്ലൊ.
ശങ്കരൻഎമ്പ്രാന്തിരി തന്റെ പ്രത്യക്ഷവിരോധിയായത
കൊണ്ട അദ്ദേഹമാണ തന്നെ തല്ലിച്ചതും അപമാനിച്ച
തും എന്നായിരുന്നു അയ്യാപ്പട്ടരുടെ പൂൎണ്ണമായ വിശ്വാസം
കുണ്ടുണ്ണിമേനോനും കോമൻനായരും തന്റെ പ്രാണ
സ്നേഹിതന്മാരായതകൊണ്ടും കൊച്ചമ്മാളുവിന്റെ ജാര
ന്മാരാണെന്നുള്ള ധാരണ ലേശംപോലും തനിക്കില്ലാതിരു
ന്നതുകൊണ്ടും ൟ രാക്ഷസപ്രവൃത്തി ചെയ്തിട്ടുള്ളത അവ
രാണെന്ന സ്വപ്നേപി ൟ സാധുബ്രാഹ്മണൻ അറിഞ്ഞി
ട്ടുണ്ടായിരുന്നില്ല. മേല്പറഞ്ഞ രണ്ടുപേരെയും പറ്റി
യുള്ള പ്രസ്താവം നാടെങ്ങും പരന്നിരിക്കുന്നുവെങ്കിലും
അത ശങ്കരൻ എമ്പ്രാന്തിരിയുടെ ഉപദേശപ്രകാരം ചില
വിരോധികൾ വൃഥാ പറഞ്ഞുണ്ടാക്കിയതാണെന്ന തന്നെ
ആയിരുന്നു അയ്യാപ്പട്ടരുടെ പരമാൎത്ഥമായ വിചാരം. അ
ടികൊണ്ടതിന്റെ പിറ്റെന്നാൾ രാവിലെ ഇദ്ദേഹം അ
ന്യായം കൊടുപ്പാൻവേണ്ടി മജിസ്ത്രേട്ടകോടതിയിലേക്ക
പോകുന്നവഴിക്ക കുണ്ടുണ്ണിമേനോൻ പിന്നാലെ ഓടി
കൊണ്ട വരുന്നതകണ്ടു. ഇയ്യാൾ അയ്യാപ്പട്ടരുടെ മേലുള്ള
പരുക്കും അയാളുടെ മനോവ്യസനവും കുണ്ഠിതവും കണ്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/95&oldid=194099" എന്ന താളിൽനിന്ന് ശേഖരിച്ചത്