താൾ:CiXIV269.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

84 ആറാം അദ്ധ്യായം

ട്ട വളരെ വിഷാദിച്ചു. കണ്ണിൽ നിറഞ്ഞനിൽക്കുന്ന വെ
ള്ളം തോൎത്തമുണ്ടുകൊണ്ട തുടച്ചു അയ്യാപ്പട്ടരുടെ മുഖത്ത
നോക്കി പറഞ്ഞു— ശങ്കരൻ എമ്പ്രാന്തിരി ഇയ്യടെ വലി
യ ധിക്കാരി ആയിരിക്കുന്നു. അഞ്ചെട്ട പോക്കിരിപിള്ള
രെ വിളിച്ച സ്വാധീനത്തിൽവെച്ച അവരെകൊണ്ട ൟ
വക ഓരോ തോന്ന്യാസം ചെയ്യിച്ച തുടങ്ങിയിരിക്കുന്നു.
ഇങ്ങിനത്തെ അധികപ്രസംഗം മുളയിൽതന്നെ നുള്ളിക
ളയാഞ്ഞാൽ ക്രമേണ എല്ലാവരുടെയും നേരെ കൊണ്ടുവ
രാൻ മടിക്കില്ല. സ്വാമി ഒരു സമ്മതം മാത്രം തന്നാൽ
മതി. എന്നാൽ അടിക്ക അടി‌ഞാൻ ഇന്ന കഴിച്ചകളയാം.
ഒരു എല്ലു‌പോലും ഞാൻ വെച്ചെക്കില്ല. ശിക്ഷിക്കുന്നു
ണ്ടെങ്കിൽ എന്നെ ശിക്ഷിച്ചോട്ടെ. കൊച്ചമാളു ആണ
ചതിച്ചത എന്ന ഒരിക്കലും സ്വാമി വിചാരിക്കേണ്ട. അ
വൾ വിചാരിച്ചിട്ട ഒരു നിവൃത്തിയും ഉണ്ടായില്ല. എമ്പ്രാ
ന്തിരിയും രണ്ട‌മൂന്ന തടിയന്മാരും അടുക്കിളയിൽവന്ന ഒ
ളിച്ചനിന്നത കൊച്ചമ്മാളു വെള്ളത്തിന്നവേണ്ടി അടുക്കി
ളയിൽ കടന്നപ്പോൽ മാത്രമെ അറിഞ്ഞിട്ടുള്ളു. എമ്പ്രാന്തി
രിയാണ വിളക്കൂതിക്കളഞ്ഞത. കൊച്ചമ്മാളു നിലവിളി
പ്പാൻ ഭാവിച്ചപ്പോൽ ആ കഴുവേറി അവറെ പിടിച്ച
വെച്ച വായപൊത്തികളകയാണ ചെയ്തത. ൟ വിവരം
മുഴുവനും കൊച്ചമ്മാളു ആണ എന്നോടപറഞ്ഞത. സ്വാ
മിയെ അപമാനിച്ചത വിചാരിച്ചിട്ട അവർ കണ്ണീരുംകു
ടിച്ച കിടക്കയാണ ചെയ്യുന്നത. എമ്പ്രാന്തിരിയുടെ സം
ബന്ധം നിത്യത ആയിരം ആമാട കിട്ടുന്നതായലും അവ
ൾക്ക എനിക് ആവശ്യം ഇല്ലപോൽ. ഇന്നതന്നെ അ
ന്യായം കൊടുക്കേണം എന്ന സ്വാമിയോട പറയാനാണ
എന്നെ അയച്ചത. അന്യായച്ചിലവിന്ന തല്ക്കാലം പണ
മില്ലെങ്കിൽ നാഗപടത്താലിയൊ വളയൊ എടുത്ത തരാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/96&oldid=194100" എന്ന താളിൽനിന്ന് ശേഖരിച്ചത്