താൾ:CiXIV269.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 അഞ്ചാം അദ്ധ്യായം

കാൎയ്യത്തിലെക്ക സംശ്യമെ ഉള്ളു. സംശയിച്ച സംശ
യിച്ച ആ പെണ്ണിനെ ആരെങ്കിലും കയ്ക്കലാക്കും
അത വരെ സംശയിക്കും പിന്നെ നെഞ്ഞത്ത
കയി വെച്ചിട്ടു എരട്ട ഗൊപി. വേണെങ്കിൽ ഇപ്പ
ത്തന്നെ നൊക്കിക്കൊളു.

കുബേരൻ— അത ശരിയാണ കരുവാഴ പറഞ്ഞത്. നോക്കു
സശയം കുറെ ഒന്ന അങ്ങിനെ തന്നെയാണ.
അഫന്റെ ശീലാണ. അഫനും വലിയ സംശ്യാ
ണ. അത ഇരിക്കട്ടെ. ആ പെണ്ണ ഏതാണ. നോം
അമ്മൂനെ വിളിച്ച ചോദിക്കാൻ വിചാരിച്ചു.
പക്ഷെ അവൾക്ക അത്ര രസായിക്കണ്ടില്ല.

പുരുഹൂതൻ— നല്ല ശിക്ഷ. അമ്മൂന അത രസിക്കും എന്ന
വിചാരിച്ച ചോദിച്ച താനല്ലെ വിടു വിഡ്ഢി. വേ
ണ്ടാത്ത വിഡ്ഢിത്വം എഴുന്നള്ളിക്കാൻ കന്മനക്ക ബഹു
വാസനയാണ. അവൾക്ക അറിഞ്ഞൂടെ നോം
പിന്നെ ഒരു കാശ അമ്മൂന കൊടുക്കില്ലെന്ന.

കുബേരൻ— അത തെല്ലു തെറ്റിപ്പൊയെന്ന നൊക്ക
പിന്നെ മനസ്സിലായി. അത ഇരിക്കട്ടെ അമ്മൂന്റെ
ദുഷിച്ചൽ നൊം തീൎത്തോളാം. അവൾ ഇശ്ശി ദിവ
സമായി നമ്മെ ഒരു മോതിരത്തിന്ന ബുദ്ധിമുട്ടി
ക്കുന്നു. ചെന്നപാട അത ആങ്ങട്ട കയ്യിൽ കൊടു
ത്താൽ മുഷിച്ചിൽ തീൎന്നു. അത നാളത്തന്നെ ആയി
ക്കളയാം താൻ ആ പെണ്ണിനെ മുമ്പ കണ്ടിട്ടുണ്ടോ?
മിടുക്കത്തിപ്പെണ്ണ.

പുരുഹൂതൻ— നോം ഇപ്പത്തന്നെ കണ്ടത. എങ്കിലും ഗൊ
പാലന്റെ ഉടപ്പിറന്നോളെ മുകഛായ ഉണ്ട. പോ
യതും പുത്തൻ മാളികക്കലേക്ക തന്നെയാണ. ലക്ഷ്മി
യുടെ മകളാണെന്ന ഒരു ശങ്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/90&oldid=194094" എന്ന താളിൽനിന്ന് ശേഖരിച്ചത്