താൾ:CiXIV269.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം 73

എന്ന മനസ്സകൊണ്ട ആലോചിക്കയായി. ഇവൾ
ഏതാണെന്നും എവിടെയാണെന്നും അറിയാഞ്ഞിട്ട
കുബെരൻ നമ്പൂതിരിക്കുണ്ടായ പരിഭ്രമം എന്നാൽ പറ
വാൻ പ്രയാസം. ചോദിച്ചറിവാൻ തരത്തിൽ ഒരാ
ളെയും കാണുന്നില്ല. അനവധി സ്ത്രീകൾ കുളിക്കയും മേൽ
കഴുകുകുകെയും മറ്റും ചെയ്യുന്നുണ്ടെങ്കിലും ഇവളെപ്പറ്റി
അവരോട ചോദിച്ചാൽ അവർ മുഷിയുമെന്ന വിചാ
രിച്ച ഇദ്ദേഹത്തിന്ന നല്ല ധൈൎയ്യം ഉണ്ടായിരുന്നില്ല.
അങ്ങിനെ കിടന്ന പരുങ്ങുമ്പോൾ അത്യന്തം പരിചയ
ക്കാരത്തിയായ ഒരു സ്ത്രീ അതിലെ കുളി കഴിഞ്ഞ പോകു
ന്നതു കണ്ടു. ക്ഷണത്തിൽ ൟ മനുഷ്യൻ അവളുടെ
അടുക്കെച്ചെന്നു എന്തെങ്കിലും വരുന്നത വരട്ടെ എന്ന
വിചാരിച്ച നിൎല്ലജ്ജം സംഭാഷണം തുടങ്ങി.

കുബേരൻ നമ്പൂതിരി— അമ്മു ഇത്തിരി അവിട നില്ക്ക.
ഒരു വസ്തുത അന്വേഷിക്കട്ടെ. ക്ഷണം വിട്ടകളയാം.
ഒരു ഒറ്റ അന്വേഷിക്കണ്ടതേയുള്ളൂ. നിമിഷം വിട്ട
ളയാം.

അമ്മു– (തെല്ലു വെറുപ്പോടെ) എന്താണ— തിരുമനസ്സി
ലേക്കും പിടിച്ചൊ കമ്പം. ഇവിടുന്നാണ സ്വാൎയ്യം
ചോദിക്ക— നല്ല മട്ട— ഞാൻ പോണു— എനിക്ക നേ
രെല്ല.

കു. നമ്പൂര— ശിക്ഷ— അതിനൊന്നുമല്ല. അമ്മു മുഷി
യണ്ട. അത ഇവിടുന്ന ചോദിക്കാൻ നോഅത്ര
വിഡ്ഢിയാണ. അമ്മു എനിയും മനസ്സിലാക്കീട്ടില്ലെ.
അമ്മു അറിയാതിരിക്കില്ല. അങ്ങട്ട പോയ്തഎവി
ടെയാണ.

അമ്മു— അങ്ങിട്ട പോയ്ത എവിടെയാണെന്നൊ? അടിയ
ന്റെ കുപ്പാട്ടിലേക്ക തന്നെ.

10

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/85&oldid=194089" എന്ന താളിൽനിന്ന് ശേഖരിച്ചത്