താൾ:CiXIV269.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 അഞ്ചാം അദ്ധ്യായം

തന്നെ പറയാം. ചെറുപ്പത്തിൽ മോഹിനിയാട്ടം നല്ല
വണ്ണം അഭ്യസിച്ച ഒരു മനുഷ്യനൊ എന്നും തോന്നി
പ്പോകും കുബേരൻ നമ്പൂതിരി സ്വതെ തന്നെ അല്പം
അന്ധാളിയായതകൊണ്ട അദ്ദേഹത്തിന്റെ പരിഭ്രമം
കാണികൾക്ക ബഹു രസമായിരുന്നു. എന്തൊ ചില
മനോരാജ്യം മനസ്സിലാക്കീട്ട പട്ടക്കരപ്പാവ അഴിച്ച നിവൃ
ത്തി രണ്ടാമതൊന്ന നല്ലവണ്ണം കുടഞ്ഞെടുത്തു. പിന്നെ
അല്പനേരം മീനാക്ഷിക്കുട്ടിയുടെ മുഖത്തും മാറത്തും ചാ
ഞ്ഞും ചരിഞ്ഞും സൂക്ഷിച്ചുനോക്കി ഇടത്തെക്കയി കൊ
ണ്ട തന്റെ നെഞ്ഞത്ത ഒന്ന തടവി. പുരുഹൂതൻ നമ്പൂ
തിരിയുടെ മുഖത്ത നോക്കി കണ്ണുകൊണ്ട ചില വികൃതി
വേഷം കാട്ടി. എന്നാൽ അദ്ദേഹം ഇത യാതൊന്നും കണ്ട
തെ ഇല്ല. ൟ വക ജളത്വം കാട്ടുന്ന ഇദ്ദേഹത്തെ ആശ്ര
യിച്ച നില്ക്കന്നത തനിക്കും കൂടി വഷളത്വമാണെന്ന
വിചാരിച്ചിട്ടായിരിക്കാം ചുമലിൽ ഇട്ട പട്ടക്കരപ്പാവ ൟ
അവസരത്തിൽ പിൻ ഭാഗത്തൂടെ ഇറങ്ങി പോയ്ക്കള
വാൻ ഭാവിച്ചത. ആ വിചാരം ൟ മഹാൻ അറിഞ്ഞിട്ടെ
ഇല്ലായിരുന്നു. മീനാക്ഷിക്കുട്ടിയുടെ മുൻപിൽ നട
ക്കുന്ന കിട്ടുണ്ണിയെ വിളിച്ച ചിലത സ്വകാൎയ്യം ചോദി
പ്പാൻ രണ്ടു മൂന്ന പ്രാവശ്യം ഭാവിച്ചു. പക്ഷെ അതിന്ന
മാത്രം ധൈൎയ്യം ഇല്ലാത്തതുകൊണ്ടൊ അതല്ല അവൻ
കുറെ മുൻപിൽ കടന്ന പോയതുകൊണ്ടൊ എന്തൊ— അത
തരത്തിലായില്ല. ഇതിനിടയിൽ മീനാക്ഷിക്കുട്ടിയും അതി
ലെ കടന്ന പോക കഴിഞ്ഞു. ൟ കാൎയ്യം ഇവൎക്ക പരമ
സങ്കടമായി തോന്നി. കുറെ നേരം ഇവളുടെ പൃഷ്ടവും
നിതംബവും നോക്കിക്കൊണ്ട തന്നെ നിന്നു. ഇവൾ
നേത്ര ഗൊചരയല്ലെന്നു കണ്ടാറെ അശൊകത്തറയി
ന്മേൽ നിന്നു രണ്ടുപേരും താഴത്തിറങ്ങി എന്താണ വെണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/84&oldid=194088" എന്ന താളിൽനിന്ന് ശേഖരിച്ചത്