താൾ:CiXIV269.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

32 മൂന്നാം അദ്ധ്യായം

അയക്കുമായിരുന്നു. അദ്ദേഹം കാൎയ്യംവിട്ട കളിക്കുന്ന
പുരുഷനല്ല. ആ വകക്കാരെ കണ്ടാൽത്തന്നെ അറിയാം"
ഗോവിന്ദൻ ഇങ്ങിനെ പലതും വിചാരിച്ച പരിഭ്ര
മിച്ച കുഞ്ഞികൃഷ്ണമേനോൽ വരുന്നുണ്ടൊ എന്ന കൂട
ക്കൂടെ പടിക്കൽ ചെന്ന നോക്കിയും കുറെ നേരം അവി
ടെത്തന്നെ നിന്നും വരുന്നതിന്റെ യാതൊരു ചിഹ്നവും
കാണാതെ വിഷാദിച്ച തിരികെ കൊലായിൽ വന്ന
കുറെ കുത്തിരുന്നു. കണ്ടപ്പനെ വിളിച്ച പലതും
ചോദിച്ചും പിന്നെയും പടിക്കൽ പോയി നൊക്കിയും
ഇങ്ങിനെ ‘ഓടുരുകിയമൂശാരിയെപ്പോലെ’ കളിക്കുമ്പോൾ
ദൂരത്തനിന്ന ഒരു മുഴക്കവും കോലാഹലവും കേട്ടു. മഞ്ച
ക്കാരുടെ ശബ്ദമാണെന്ന ഗോവിന്ദന അപ്പോൾ മന
സ്സിലായി. ഓടിവന്ന കണ്ടപ്പനെ വിളിച്ച ‘മൂപ്പര വരു
ന്നുണ്ട’ എന്ന പറഞ്ഞു. കണ്ടപ്പന് ബദ്ധപ്പെട്ട ഒരു
പാനിസ്സ എടുത്ത തുടച്ച ഒരു മെഴിതിരിയും വെച്ച തീ
കൊളുത്തി വെളിച്ചവുംകൊണ്ട പടിക്കൽ ചെന്നുനിന്നു.
അപ്പോൾ ശബ്ദം കേൾക്കുന്നതേടുകൂടിതന്നെ ദൂരത്തെ
നിന്ന ഒരു വലിയ വെളിച്ചവും കണ്ടതുടങ്ങി. മഞ്ചക്കാ
രുടെ ശബ്ദമാണ കേൾക്കുന്നത് എന്ന ഗോവിന്ദൻ
വിചാരിച്ചത ശരിയായിരുന്നു. കിഴക്കെ വയലിലെ
ഊടവഴിയിൽകൂടി നേരെ പടിഞ്ഞാറോട്ട ഒരു മഞ്ചൽ
എടുത്ത മൂളികൊണ്ടവരുന്നത കണ്ടു. കണ്ടപ്പൻ പാനീസ്സും
എടുത്ത പടിയിറങ്ങി മഞ്ചൽ വരുന്നതിന്ന നേര ബദ്ധ
പ്പെട്ട ചെല്ലാൻ ഭാവിച്ചപ്പോൾ ഗൊവിന്ദൻ അവ
നോട പാനീസ്സുംകൊണ്ട ഞാൻ പോകാം. താൻ പൊയി
മൂപ്പർ വരുമ്പോഴക്ക വേണ്ടതെല്ലാം ഒരുക്കാൻ നൊക്കൂ.
നെൎത്തെ ഇത്തിരി ചായ കുടിച്ച പോയതല്ലെ? വിശക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/44&oldid=194047" എന്ന താളിൽനിന്ന് ശേഖരിച്ചത്