താൾ:CiXIV269.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം 31

പോയത. അതകൊണ്ടെന്താണ? ഇന്നതന്നെ വരണം
എന്നുണ്ടൊ? അല്ലെ ഞാൻ ഇവിടെ ഉണ്ടെന്നുള്ള ഓൎമ്മ
വിട്ടുപൊയൊ? ആര കണ്ടു? ഉദ്യോഗസ്ഥന്മാൎക്ക അങ്ങി
നെയെല്ലാം വരാനിടയുണ്ടു. മജിസ്ത്രേട്ട ഇന്നാൾ ഒരു
ദിവസം എന്നെ കണ്ടിട്ട അറഞ്ഞില്ലല്ലൊ? മുമ്പ ഞങ്ങ
ൾതങ്ങളിൽ എത്ര വലിയ പരിചയം ആയിരുന്നു? ഉദ്യോ
ഗം എന്ന തിമിരം ബാധിച്ചാൽ ചിലരുടെ കണ്ണിന്നും
മനസ്സിന്നും വെളിച്ചം നന്നക്കുറയും. പണ്ട നടന്നതും
കഴിഞ്ഞതും പിന്നെ ഒരു ലേശം ഓൎമ്മയുണ്ടാകില്ല. മുമ്പ
കണ്ടിട്ടുള്ള ധാരണകൂടി ചിലൎക്ക പൂജ്യമായിട്ടാണ കാണു
ന്നത് എല്ലാ ഇന്ദ്രിയങ്ങൾക്കും ഉദ്യോഗം കിട്ടുമ്പൊഴെക്ക
ഒരു ക്ഷീണം തട്ടും ഉദ്യോഗതിമിരം വല്ലാത്ത ഒരു വ്യാ
ധിയാണ. ശരീറം പാങ്ങല്ലാതെ തടിച്ചവശായവൎക്ക പ്ര
മേഹരോഗം കിട്ടുംപോലെയാണ ഈ തിമിരം ചിലരെ
ബാധിക്കുന്നത. കഷ്റ്റടസ്ഥിതിയിൽനിന്ന വലുതായ കൂട്ട
രെയാണ ഇത അധികമായി ഉപദ്രവിക്കുന്നത. ഇയ്യിടെ
ഒരു ഉദ്യോഗസ്ഥൻതന്റെ ചില സ്നേഹിതന്മാരുമായി
സംസാരിച്ചകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ സാ
ധുവായ അച്ഛൻ വളരെ താന്നമട്ടിൽ പടികയറിവരുന്ന
തകണ്ടിട്ട തന്റെ വീട്ടിൽപാൎക്കുന്ന ഒരുത്തനാണെന്ന
അവരോട പറകയുണ്ടായി. എന്നാൽ കുഞ്ഞികൃഷ്ണമേ
നോൻ ഈ കൂട്ടതിതലെങ്ങും ചേൎന്ന ഒരു മനുഷ്യനല്ലെ
ന്നാണ സകല ജനങ്ങളും പറയുന്നത്. ഉദ്യോഗസ്ഥന്മാ
രുടെ നിലയും പ്രതാപവും അദ്ദേഹത്തിന്ന ഇതവരെ
ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട ഞാൻ വന്നകാൎയ്യം മറ
ന്നുപോയിട്ടുണ്ടായിരിക്കില്ല. ഇന്ന അംശത്തിൽ പാൎക്കേ
ണ്ടിവരുമെന്നുള്ള സംശയം അദ്ദേഹത്തിനുണ്ടിരുന്നു
എങ്കിൽ ഒരു മറുവടിയും തന്ന എന്നെ എന്റെപാട്ടിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/43&oldid=194046" എന്ന താളിൽനിന്ന് ശേഖരിച്ചത്