താൾ:CiXIV269.pdf/420

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

408 ഇരുപതാം അദ്ധ്യായം

ച്ചിട്ടുള്ള ഒരു ലക്കൊട്ടു അവന്റെ കയ്യിൽ കൊടുത്തിട്ടു പ
റഞ്ഞു—"നീ ൟ എഴുത്ത യാതൊരു മനുഷ്യന്മാരും കാണാ
തെ ഭാനുവിക്രമൻ എന്ന ചെറിയതമ്പുരാൻ തിരുമനസ്സി
ലെ തൃക്കയ്യിൽകൊണ്ട കൊടുത്ത അവിടെനിന്ന തരുന്ന
മറുവടി വാങ്ങി ഇതു പ്രകാരം തന്നെ ഇനിക്കും കൊണ്ടന്ന
തരണം— ൟ വൎത്തമാനം ഒരു ജീവജാലത്തൊടും ശബ്ദി
ച്ച പൊകരുത." കിട്ടുണ്ണി എഴുത്ത വാങ്ങി തന്റെ തൊൎത്ത
മുണ്ടിൽ പൊതിഞ്ഞ അപ്പൊൾ തന്നെ കനകമംഗലംകൊ
വിലകത്തെക്ക നടന്നു— മീനാക്ഷി ഏല്പിച്ചിട്ടുള്ള പ്രകാരം
തന്നെ അവൻ എഴുത്തു കൊണ്ടുചെന്നു തൃക്കയ്യിൽ കൊടു
ത്തു— എഴുത്തു കണ്ടപ്പൊൾ അത ഗൊപാലമെനൊൻ അ
യച്ചിട്ടുള്ളതായിരിക്കാം എന്നായിരുന്നു ഭാനുവിക്രമൻ വി
ചാരിച്ചിട്ടുണ്ടായിരുന്നത— മെൽവിലാസം എഴുതിയ കയ്യ
ക്ഷരം കണ്ടതിനാൽ അത താൻ വിചാരിച്ചപ്രകാരം ഉ
ള്ളതല്ലെന്ന ബൊദ്ധ്യമായി— വെഗത്തിൽ ലക്കൊട്ടെടുത്ത
പൊളിച്ച കത്തെഴുതിയ മനുഷ്യൻ ആരാണെന്നു അറിവാ
വെണ്ടി ഒന്നാമതായി അതിലെ ഒപ്പ നൊക്കി— തൽക്ഷ
ണം ശരീരത്തിൽ മുഴുവനും രൊമാഞ്ചം നിറഞ്ഞു— "തിരു
മനസ്സിലെ പാദാശ്രിതയായ പുത്തൻമാളികക്കൽ മീനാ
ക്ഷി" എന്നു അത്യന്തം സ്പഷ്ടമായും മനൊഹരമായും എ
ഴുതീട്ടുള്ളത കണ്ടപ്പൊൾ ഇദ്ദെഹത്തിന്റെ മനസ്സിൽ ഉ
ണ്ടായ അത്യാനന്ദവും ആശ്ചൎയ്യവും വാചാമഗൊചരമെ
ന്ന മാത്രമെ എന്നാൽ പറവാൻ സാധിക്കയുള്ളു. മീനാക്ഷി
ക്ക തന്റെ മെൽ അത്യാസക്തിയും അനുരാഗവും ഉണ്ടാ
യിരിക്കുമൊ എന്നു ഇതവരെക്കും പ്രബലമായി നിന്നിട്ടു
ണ്ടായിരുന്ന സംശയം ക്ഷണനെരം കൊണ്ട ഹൃദയം പിള
ൎന്ന പുറത്തെക്ക കടന്നു പൊയ്ക്കളഞ്ഞു— സന്തൊഷപ്രെമ
രസങ്ങൾ ഒരുമിച്ചു ഏകകാലത്തിൽ തന്നെ ഉള്ളിലെ
ക്ക പ്രവെശിച്ചത കൊണ്ട ഹൃദയത്തിൽ രണ്ട വലിയ ദ്വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/420&oldid=195062" എന്ന താളിൽനിന്ന് ശേഖരിച്ചത്