താൾ:CiXIV269.pdf/421

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം 409

രങ്ങൾ ഇപ്പൊൾ അതു നിമിത്തവും ഉണ്ടായി— ഉടനെ മ
ഴപ്പാറ്റ പൊടിയുന്നതുപൊലെ അനവധി മനൊരാജ്യങ്ങ
ൾ മെല്പറഞ്ഞ ഹൃദയദ്വാരങ്ങളിൽകൂടി തുരുതുരെ പുറ
ത്തെക്ക പ്രവെശിച്ചു തുടങ്ങി. ധൃതിയും സന്തൊഷവും അ
നുരാഗവും വാത്സല്യവും പ്രെമവും പരിഭ്രമവും എല്ലാം കൂ
ടി ഇദ്ദെഹത്തിന്റെ അന്തരംഗത്തിൽ നിന്നു നൃത്തം വെ
ക്കയായി— ഭാനുവിക്രമൻ സന്തൊഷാശ്രുക്കളാൽ പരിപ്ലുത
ങ്ങളായ നെത്രങ്ങൾ തുടച്ചു തന്റെ അനുരാഗദെവതയുടെ
കത്തെടുത്തു നിവൃത്തി വായിച്ചു തുടങ്ങി— വായനക്കാരുടെ
അറിവിന്ന വെണ്ടി ആ എഴുത്തിന്റെ നെര പകൎപ്പ ഇതി
ന്നു താഴെ ചെൎത്തിരിക്കുന്നു.

"മഹാരാജമാന്യ രാജശ്രീ"

"പ്രജാപാലനത്തിങ്കൽ തല്പരനായി ശ്രീ ഭാനുവിക്രമൻ
എന്ന മഹനീയമായ നാമധെയത്തൊടുകൂടിയ ചെറിയ
തമ്പുരാനവർകളുടെ തൃക്കാലിണകളിൽ വിനയഭക്തി പു
രസ്സരം വീണു സാഷ്ടാംഗം നമസ്കരിച്ചു ശിരസ്സിൽ കയി
കൂപ്പിക്കൊണ്ട ചെയ്യുന്ന അപെക്ഷ"

"തിരുമനസ്സിലെ കാരുണ്യത്തിനും കടാക്ഷത്തിനും അ
ടിയൻ പാത്രമായി തീരാത്ത പക്ഷം നിരാധാരയും നിൎഭാ
ഗ്യയും ആയ അടിയന്ന ഈ ലൊകത്തിൽ മറ്റു യാതൊ
രു ശരണവും ഇല്ല— അടിയന്റെ സുഖദുഃഖങ്ങളാകട്ടെ ഗു
ണദൊഷങ്ങളാകട്ടെ സുകൃതദുഷ്കൃതങ്ങളാകട്ടെ സകലവും
പ്രജാവത്സലനായ നിന്തിരുവടിയുടെ തിരുവുള്ളത്തെ ആ
ശ്രയിച്ചുംകൊണ്ട മാത്രമാണ നില്ക്കുന്നത— അശരണന്മാരി
ൽ പരമ കാരുണികനായ നിന്തിരുവടി അടിയന്റെ ഈ മ
ഹാ വ്യസനത്തിന്നു ഇന്നു തന്നെ നിവൃത്തി വരുത്താതിരു
ന്നാൽ ഇതൊടൊന്നിച്ചു അടിയന്റെ ഈ ജീവകാലം അ
വസാനിച്ചു പൊകുന്നതാണെന്നു തിരുമനസ്സിൽ ഉണൎത്തി
ക്കാതിരിപ്പാൻ മനസ്സ അനുവദിക്കുന്നില്ല. അബലമാരും


52

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/421&oldid=195065" എന്ന താളിൽനിന്ന് ശേഖരിച്ചത്