താൾ:CiXIV269.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

398 ഇരുപതാം അദ്ധ്യായം

ഇവർ പിന്നെയും ചൊദിച്ചു— ജ്യൊതിഷക്കാരൻ പലരെ
യും ഒഴിവു നൊക്കി ഒടുവിൽ ഹരിജയന്തൻ നമ്പൂരിപ്പാടി
നെ നൊക്കിയതിൽ വളെരെ ശുഭമായിട്ടുകണ്ടു— "ൟ ദിവ്യ
ബ്രാഹ്മണനെക്കൊണ്ട പ്രായശ്ചിത്തം ചെയ്യിപ്പിക്കുന്നതാ
യാൽ ൟസൎപ്പത്തെ പിന്നെ ൟരാജ്യത്തിൽ കാണുകയില്ല.
എന്ന അവൻ ഖണ്ഡിച്ചുപറഞ്ഞു— "ഇന്ന തന്നെ അപ്ര
കാരം ചെയ്യാ"മെന്ന രണ്ടുപെരുംകൂടി നിശ്ചയിച്ചു— ദൈ
വജ്ഞനെ പറഞ്ഞയച്ചു, അപ്പൊൾതന്നെ കാക്കനൂർ മന
ക്കലെക്ക പുറപ്പെട്ടു. പടി ഇറങ്ങിയാൽ പതിവായി അതു
വരെ കണ്ടുവന്നിട്ടുണ്ടായിരുന്ന സൎപ്പത്തെ അന്ന അവർ
ഒരു ദിക്കിലും കണ്ടതെയില്ല— ൟ കാൎയ്യം ഇവൎക്ക അത്യാ
ശ്ചൎയ്യമായി തൊന്നി‌— ഇവർ തങ്ങളുടെ കഷ്ടകാലത്തെയും
അവിവെകത്തെയും പറ്റി പലതും പറഞ്ഞു വിഷാദിച്ചും
കൊണ്ട ഹരിജയന്തൻ നമ്പൂരിപ്പാടിനെ ചെന്നു കണ്ടു— കാ
ള സൎപ്പത്തിൽനിന്ന നെരിട്ടിട്ടുള്ള അനൎത്ഥം തീൎത്തു രക്ഷി
ക്കെണമെന്ന സാഷ്ടാംഗം കാല്ക്കൽ വീണു അപെക്ഷിച്ചു—
ഉണ്ടായ വിവരം മുഴുവനും ആദ്യം മുതൽ അവസാനംവ
രെ പരമാൎത്ഥം പറവാൻ നമ്പൂരിപ്പാട ഇവരൊട ആവ
ശ്യപ്പെട്ട— പുരുഹൂതൻനമ്പൂരി സകല വൎത്തമാനവും അണു
വൊളം മറച്ചു വെക്കാതെ നമ്പൂരിപ്പാടിനെ അറിയിച്ചു,
അവിവെകികളായ തങ്ങളെ രക്ഷിക്കെണമെന്ന അഭയം
പ്രാപിച്ചു. ഉത്തമവംശത്തിൽ ജനിച്ചു കൃത്യാകൃത്യ വിചാ
രം കൂടാതെ കെവലം ശിശ്നൊദരപരന്മാരായി കാമകിങ്കര
ന്മാരായി കാളകളെപ്പൊലെ നടക്കുന്ന ഇവരുടെ തുമ്പി
ല്ലാത്തരവും തൊന്ന്യാസവും കണ്ടിട്ട ഹരിജയന്തൻ നമ്പൂ
രിപ്പാടിന്ന വളരെ വെറുപ്പതൊന്നി— കുറെ നെരത്തെക്ക
ഒരക്ഷരവും ഉരിയാടാതെ കുമ്പിട്ടിരുന്നു— ഒടുവിൽ ഇങ്ങി
നെ പറഞ്ഞു— "ഉണ്ണികൾ രണ്ടുപെരും സാമാന്യന്മാരല്ല—
ആചാരഭ്രംശം വന്ന ഗുരുവിനെ പൊലും ഉപെക്ഷിക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/410&oldid=195039" എന്ന താളിൽനിന്ന് ശേഖരിച്ചത്