താൾ:CiXIV269.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം 397

ശൃംഗാരിമട്ടും ഒന്നും ബാക്കിയില്ലാതായി— എനി ഇതിന്ന
നിവൃത്തി എന്താണെന്നുള്ള ആലൊചനയായി. രണ്ടപെ
രും ക്രടി ഒരു ദിവസം വിശ്വസ്തനും യൊഗ്യനും ആയ ഒരു
ദൈവജ്ഞനെ വരുത്തി ഇങ്ങിനെയുള്ള അത്യാപത്ത സംഭ
വിപ്പാൻ പ്രത്യെക കാരണം എന്താണെന്നു അറിവാൻവെ
ണ്ടിഗൂഢമായിട്ട ഒരുരാശിവെപ്പിച്ചു—ദൈവജ്ഞൻരാശിയും
ഗ്രഹസ്ഥിതികളും നൊക്കി നല്ലവണ്ണം സൂക്ഷിച്ചു നമ്പൂരി
മാരുടെ മുഖത്തനൊക്കി ഇങ്ങനെ പറഞ്ഞു— "ഈ നാഗ
ത്തിനെ ഒരു നീചനെക്കൊണ്ട പിടിപ്പിച്ചു അതികഠിനമാ
യി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇത് ൟ ലഗ്നത്തിന്റെ അനു
കൂലിയായ മറെറാരു നീചനെ കടിച്ച കൊന്നിട്ടുണ്ടെന്നും
ദൈവാധീനമുള്ള മറെറാരു കുഡുംബത്തെ കഷ്ടപ്പെടുത്തി
നശിപ്പിക്കെണമെന്നുള്ള ദുഷ്ടവിചാരം ൟ ലഗ്നത്തിന്നു
ള്ളതകൊണ്ടാണ ൟ അനൎത്ഥത്തിന്നൊക്കെയും ഇടവന്നി
ട്ടുള്ളതെന്നും ൟ നാഗത്തിൽ നിന്നു എനിയും അനെ
കം അത്യാപത്തുകൾ നെരിടുവാൻ ഇടയുണ്ടെന്നും ൟ
രാശികൊണ്ട കാണുന്നുണ്ട. വെണ്ടത്തക്ക പ്രായശ്ചിത്തം
ഉടനെ ചെയ്തു സൎപ്പ പ്രീതി വരുത്താത്ത പക്ഷം ഇത
ലഗ്നത്തിന്റെ ജീവഹാനി വരുത്തുമെന്നുള്ളതിലെക്ക സം
ശയമില്ല. ഇപ്പൊൾ ഭയപ്പെടുത്തുന്നതെയുള്ളൂ— എനി ഇ
തിലധികമായ സങ്കടങ്ങൾ അനുഭവിപ്പാൻ യൊഗമുണ്ട."
ജ്യൊതിഷക്കാരൻ ഇങ്ങിനെ പറഞ്ഞപ്പൊളാണ നമ്പൂരി
മാൎക്ക കാൎയ്യം മനസ്സിലായ്തു— തങ്ങൾ തന്നെ വരുത്തിക്കൂട്ടി
യ അനൎത്ഥമാണെന്നു ഇവൎക്ക വിശ്വാസമായി— ഭയം വ
ൎദ്ധിച്ചു— മന്ത്രവാദിയെ പണ്ട കടിച്ചുകൊന്നതു ൟ പാമ്പാ
യിരുന്നു എന്നു ബൊധ്യമായി— തങ്ങൾക്കും പാണന്റെ
ഗതി തന്നെയാണ ഒടുക്കത്തെ അനുഭവം എന്നു വിചാ
രിച്ചു— ഇതിന്ന പ്രായശ്ചിത്തം എന്തൊന്നാണ ചെയ്യെണ്ട
ത എന്നും ആരെക്കൊണ്ടാണ ചെയ്യിപ്പിക്കെണ്ടത എന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/409&oldid=195037" എന്ന താളിൽനിന്ന് ശേഖരിച്ചത്