താൾ:CiXIV269.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം 389

വ്യസനാക്രാന്തനായി കിടക്കുന്ന മദ്ധ്യെ ഒരു തപാൽ ശിപാ
യി എല്ലാവകയും കൂടി പത്തുപന്ത്രണ്ടു ലക്കൊട്ടുകൾ കൊ
ണ്ടുവന്നു ഒരു വാലിയക്കാരന്റെ കയ്യിൽ കൊടുത്തു. അവ
ൻ അതെല്ലാം എടുത്ത അകത്തെക്ക കടന്നുചെന്നു. കിട
ന്ന ദിക്കിൽ നിന്ന എഴുനീല്ക്കാതെയും കത്തുവാങ്ങി പൊളി
ക്കാതെയും ഓരൊന്നിന്റെ മെൽവിലാസം മാത്രം നൊക്കി
അവന്റെ കയ്യിൽതന്നെ മടക്കിക്കൊടുക്കുന്ന കൂട്ടത്തിൽ
മീനാക്ഷിയുടെ മുൻപ്രസ്താവിച്ച മറുപടിയും ഉണ്ടായിരുന്നു—
അതുകയ്യിൽ കിട്ടി മെൽവിലാസം നൊക്കിയ ക്ഷണത്തി
ൽ കുഞ്ഞിശ്ശങ്കര മെനൊൻ എഴുനീറ്റിരുന്നു— വാലിയക്കാ
രനൊട പുറത്തെക്ക കടന്നുപൊവാൻ പറഞ്ഞിട്ട വെഗ
ത്തിൽ ലക്കൊട്ട പൊളിച്ച കത്തെടുത്ത നിവൃത്തി വായി
ച്ചു. അത താഴെ പറയുന്ന പ്രകാരമായിരുന്നു.

കനകമംഗലം.

നവെമ്പ്ര 13--ാം൹

ശ്രീ

വിജയീഭവസൎവ്വദാ മഹാത്മൻ
സുജനസ്വാന്തരസരൊജ ഹംസമെനീ
അജനവ്യയനിന്ദിരാ മണാളൻ
നിജഭക്തപ്രിയനാൎത്തിയൊക്കെനീക്കും.

മാന്താർശരന്റെ കമനീയ കളെബരാഭാം
കാന്ത്യാ ഭവാനപഹരിച്ചതു കൊണ്ടിദാനീം
ഏന്തിക്കയൎത്തവ നടുത്തു രുഷാഭവന്തം
നീന്തിപ്പതിന്നു തുടരുന്നു വിഷാദസിന്ധൌ.

മുക്കണ്ണനിക്കമല സായകനെ നിജാക്ഷി
ത്തീക്കങ്ങു മുന്ന മിരയാക്കിയകാരണത്താൽ
ഓക്കാനമാമിവനു ശങ്കര ശബ്ദമാത്രം
കെൾക്കുന്നനെര മതുമൂലവും മുണ്ടുവൈരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/401&oldid=195017" എന്ന താളിൽനിന്ന് ശേഖരിച്ചത്