താൾ:CiXIV269.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം 27

ഷമായി തീൎത്തിട്ടുള്ള ഒരു ലതാഗൃഹം ഉണ്ട. അതിന്റെ
മുകളിൽ പടൎന്ന മൂടിക്കിടക്കുന്ന പലവിധം ലതകളുടെയും
ഇടിയിടയിൽ വികസിച്ച നില്ക്കുന്ന അനേകമാതിരി പുഷ്പങ്ങ
ളുടെയും ദലങ്ങളുടെയും ഭംഗി ദൂരത്തനിന്നകണ്ടാൽ അതി
വിശേഷമായ ഒരു പരവധാനികൊണ്ട മൂടിയതൊ എന്ന
ശങ്കിച്ചപോകാതിരിക്കയില്ല. ൟ ലതാഗൃഹത്തി
ന്റെ അന്തൎഭാഗത്തിൽ ചാരിയിരിപ്പാനും മറ്റും വേണ്ടി
ചുറ്റു ഒരുമാതിരി ഭംഗിയുള്ള ബെഞ്ചുകൾ ഇട്ടിരിക്കുന്നു.
വേനൽകാലമാകകൊണ്ട മുറ്റം മുഴുവൻ ചെമ്മണ്ണതേച്ച
മിനുക്കി നന്നാക്കി ഏറ്റവും ശുചിയായി വെച്ചിട്ടുള്ളത
കണ്ടാൽ അപൂൎവ്വമായ ഒരുവിധം ചെങ്കല്ലുകൽ പതിച്ച
തൊ എന്ന തോന്നും. കിഴക്കും പടിഞ്ഞാറുമുള്ള മുറ്റങ്ങ
ളുടെ വടക്കഭാഗത്ത ഏകദേശം എട്ടുഫീറ്റ ഉയരമുള്ള ചുമ
രുകൾ കെട്ടി മുട്ടിച്ചിരിക്കുന്നു എങ്കിലും കിഴക്കെമുറ്റത്ത
നിന്ന വടക്കെമുറ്റത്ത കടപ്പാൻ ഒരു കട്ടിലവാതിൽ വെ
ച്ചിട്ടുണ്ട. ഭവനത്തിന്റെ നാലഭാഗത്തും രണ്ടവാരയക
ലത്തിൽ ഏകദേശം ഒരിക്കോൽപൊക്കത്തിൽ തറകെട്ടി
ഇടയ്ക്കിടെ ചിത്രത്തൂണുകളോടുകൂടിയ വരാന്തയുണ്ടു. കിഴ
ക്കും പടിഞ്ഞാരും ഓരോ പൂമുഖം ഇള്ളതിൽ കിഴക്കെ പൂമു
ഖത്തെ പടിഞ്ഞാറെ ചുമരിന്മേർ ഒരു നാഴികമണി വെ
ച്ചിട്ടുള്ളതല്ലാതെ മറ്റ യാതൊരലങ്കാരവും ഇല്ലാ. പടി
ഞ്ഞാറെ പൂമുഖത്തിന്ന കുറെ അധികം ഭംഗികൂടും. ഇതി
ന്റെ കിഴക്കെ ചുമരിന്മേൽ ഒരുമാതിരി പച്ചക്കല്ലകൊണ്ട
സഹജമാണന്ന തോന്നത്തക്ക വിധത്തിൽ അത്യത്ഭുത
മായി കൊമ്പുകളോടുകൂടിയ രണ്ട കാട്ടിത്തലയും വടക്കെ
ചുമരിന്മേൽ ്തപ്രകാരംതന്നെ രണ്ടു കലമാൻതലകളും
വെച്ചിട്ടുള്ളത കണ്ടാൽ മേൽപറഞ്ഞ മൃഗങ്ങൾ ഗൃഹാന്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/39&oldid=194042" എന്ന താളിൽനിന്ന് ശേഖരിച്ചത്