താൾ:CiXIV269.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 രണ്ടാം അദ്ധ്യായം

മേൽപറഞ്ഞ ചിറയുടെ വടക്കഭാഗത്താണ ധനവാ
ന്മാരായ അനവധി നായന്മാർ പൎത്ത വരുന്നത എന്ന
പ്രസ്താവിച്ചിട്ടുണ്ടെല്ലൊ. അതിൽ ചിറയുടെ വടക്കകി
ഴക്ക ഏകദേശം അൻപത വാര ദൂരെ നാനാഭാഗവും അ
തിമനോഹരമായി കന്മതിലുകൾ കെട്ടി കിഴക്കും പടി
ഞ്ഞാറും ഓടിട്ട ഒരൊ ചെറിയ പടിപ്പുരയോടുകൂടിയ ഒരു
വലിയ മാളികഭവനം ഉണ്ട. അതിന്റെ കിഴക്ക പടി
പ്പുരയിലോളം വണ്ടിയുംമറ്റും ചെല്ലേണ്ടതിന തക്കവണ്ണം
ഇരുഭാഗവും വെട്ടുകല്ലുകൾകൊണ്ട ഒരു ചാൺപൊക്ക
ത്തിൽ വിശേഷമായി കെട്ടി മഴക്കാലത്ത വെള്ളം പോകേ
ണ്ടതിന്ന ഇടയിൽ ചെറിയ ഓവുകൾ വെച്ച മീതെ
ചരലിട്ട നല്ലവണ്ണം അമൎത്ത ഒരു നിരത്ത വളരെ ദൂരത്ത
നിന്നതന്നെ ഉണ്ടാക്കീട്ടുണ്ട. കിഴക്കെ പടിപ്പുരയിൽ
നിന്ന നടവിഴിയിലേക്ക ഇറങ്ങിചെല്ലുവാൻ കല്ലകൊണ്ട
കെടട്ി വിശേഷമായി വെള്ളക്കുമ്മായം ഇട്ട മീതെ ചൂടി
പ്പായി വിരിച്ചിട്ടുള്ള പടവുകൾ ഉണ്ട. നടവഴി ഏക
ദംശം പന്ത്രണ്ട വാര നീളവും രണ്ടര വാര അകലവും
ഉണ്ട. അതിന്റെ രണ്ടഭാഗത്തും ഒന്നരച്ചാൺ പൊക്ക
ത്തിൽ കല്ലകൊണ്ട മനോഹരമായ ഒരുവിധം മതിലു
ണ്ടാക്കി മുകളിൽ നിരക്കെ പലവിധം പൂച്ചെടികൾ വെച്ചി
രിക്കുന്നു. മുറ്റം നടവഴിയേക്കാൾ നാൽ ഇഞ്ച താണി
രിക്കുന്നു. കിഴക്കും തെക്കും പടിഞ്ഞാറുമുള്ള മുറ്റങ്ങൾ
പത്തവാരയിൽ കുറയാതെ വിസ്താരം ഉണ്ട. ചുറ്റും
ഒന്നരഫീറ്റ ഉയരത്തിൽ മൺമതിലുകൾ ഉണ്ടാക്കി മുക
ളിൽ ഏകദേശം ഒരുചാൺ അകലെ പനിനീർ,മന്താരം,
മുല്ല,പിച്ചകം മുതലായ നാട്ടുചെടികളും ലതകളും ഇടക്കി
ടക്ക ഭംഗിയുള്ള പലമാതിരി ഇംഗ്ലീഷ ചെടികളും വെച്ച
പിടിപ്പിച്ചിരിക്കുന്നു. കിഴക്കെ മുറ്റത്ത വളരെ വിശേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/38&oldid=194041" എന്ന താളിൽനിന്ന് ശേഖരിച്ചത്