താൾ:CiXIV269.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം 377

ത്തിക്കയില്ലെന്ന മാത്രമല്ല കൂടുന്ന വെഗത്തിൽ അ
ത നിവൃത്തിയാക്കിത്തരാൻ അത്യുത്സാഹം ചെയ്യുക
യുംചെയ്യും. നീ വ്യസനിച്ചുമനസ്സുപുണ്ണാക്കാതെധൈ
ൎയ്യപ്പെട്ടിരിക്കൂ— ഗൊപാലനൊട ഈ എല്ലാ വിവര
വും നാളെ രാവിലെ ഞാൻ തന്നെ പറഞ്ഞു മന
സ്സിലാക്കുന്നുണ്ട— നിന്റെ മെൽ സ്നെഹവും ബഹുമാ
നവും വൎദ്ധിക്കയല്ലാതെ അവന്ന ഇത നിമിത്തം
ഒരുലെശം സുഖക്കെടുണ്ടാകുമെന്ന വിചാരിച്ചു നീ
വ്യസനിക്കെണ്ട— ഈ കാൎയ്യത്തിൽ തെല്ലു വകതിരി
വുള്ള യാതൊരാളും നിന്നെ ദൂഷ്യം പറകയില്ല— നി
ന്റെ അഛനും ഞാൻ നാളെ ൟ സംഗതിക്ക ഒരു
എഴുത്തയക്കും— അദ്ദെഹത്തിന്നഇത‌വളരെസന്തൊ
ഷമായിരിക്കും— ചെറിയ തമ്പുരാൻ ഒരു സമയം ന
മ്മൊടകൊപിക്കാനുംമതി. രാജാക്കന്മാരുടെ വിരൊ
ധം ഭയപ്പെട്ടു മൎയ്യാദ തെറ്റിനടപ്പാൻ അശെഷംപാ
ടില്ല— പ്രജകളുടെ മാനമൎയ്യാദയെ രക്ഷിക്കെണ്ടുന്ന
ഭാരവാഹിത്വം രാജാക്കന്മാൎക്കാണ— അവൎക്ക അത
തെറ്റാമെന്നുണ്ടെങ്കിൽ പിന്നെ ആ കാൎയ്യത്തിൽ ന
മുക്ക അത്ര ഭയപ്പെടാനും ഇല്ല— എന്താണ ഈ കാ
ൎയ്യത്തിൽ പാറുക്കുട്ടിക്കുള്ള അഭിപ്രായം?

പാറുക്കുട്ടി—ചെറിയ തമ്പുരാൻ മുഷിഞ്ഞാലും വെണ്ടില്ല—
വലിയ തമ്പുരാൻ തന്നെ മുഷിഞ്ഞാലും വെണ്ടില്ല—
നമുക്ക എനി ആവശ്യമില്ല— കുഞ്ഞിശ്ശങ്കരമെനൊൻ
തന്നെ മതി നമുക്ക— വരുന്നതെല്ലാം വരട്ടെ— എനി
ഒരു സംശയം മാത്രമെയുള്ളു— ഇവൾക്ക കുഞ്ഞിശ്ശങ്കര
മെനൊനിൽ ദൃഢമായ അനുരാഗവും വിശ്വാസവും
ഉണ്ടെന്ന നമുക്ക ഇപ്പൊൾ പ്രത്യക്ഷമായി— എന്നാ
ൽ ഇതപൊലെ തന്നെ അദ്ദെഹത്തിന്നു ഇവളിലും
അനുരാഗം ഉണ്ടെന്നുള്ളതിന്നു ഇവളുടെ വെറുംവാ


48

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/389&oldid=194988" എന്ന താളിൽനിന്ന് ശേഖരിച്ചത്