താൾ:CiXIV269.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

376 പത്തൊമ്പതാം അദ്ധ്യായം

വരികയും ചെയ്തുവരാറുണ്ട— ന്യായാനുസരണമായി
വിവാഹം കഴിപ്പാൻ അദ്ദെഹം എന്റെ പ്രായസ
ന്ധും കാത്തുകൊണ്ടിരിക്കയാണ ചെയ്യുന്നത— അതു
കൊണ്ട ഇന്ദ്രാണിയുടെ സ്ഥാനം തരുമെന്ന പറഞ്ഞ
ദെവെന്ദ്രൻ താൻതന്നെ വന്നാലും എനിക്ക എനി
ആവശ്യമില്ല. എന്തിനാണ അധികം പറയുന്നത?
ൟ ജന്മം ഞാൻ വെറെ ഒരു പുരുഷനെ എന്റെ
മനസാ വാചാ കൎമ്മണാ സ്വീകരിക്കയില്ല. എന്റെ
ൟ നിശ്ചയത്തിന്ന വിപരീതം പ്രവൃത്തിപ്പാൻ നി
ങ്ങൾ ഒരുങ്ങുന്ന പക്ഷം എന്റെ അച്ഛനാണ നിങ്ങ
ളാണ അമ്മെ അന്ന ഞാൻ എന്റെ ജീവനെ ഉ
പെക്ഷിച്ചുകളയും.

മീനാക്ഷി ഇങ്ങിനെ പറഞ്ഞു തന്റെ അമ്മയുടെ മുഖ
ത്തു നൊകി കണ്ണീർ ചൊരിച്ചു നിടുവീൎപ്പിട്ട കരയുന്നത
കണ്ടിട്ട ലക്ഷ്മിഅമ്മയും പാറുക്കുട്ടിയും പൊട്ടിക്കരഞ്ഞു. മൂ
ന്നുപെരും തങ്ങളിൽ കെട്ടിപ്പിടിച്ചും ആശ്ലെഷിച്ചും വിലാ
പിച്ചും കണ്ണീർ പൊഴിച്ചും ഇങ്ങിനെ എകദെശം ഒരു പതി
നഞ്ച മിനുട്ട നെരം വ്യസനിച്ചുകൊണ്ടിരുന്നു. കണ്ണിലെ
വെള്ളം ഏതാണ്ട വറ്റി കണ്ണ കലങ്ങിയതിന്റെ ശെഷം
ലക്ഷ്മി അമ്മ തെല്ലു ധൈൎയ്യത്തൊടെ തന്റെ തൊൎത്തുമു
ണ്ടുകൊണ്ട മകളുടെ കണ്ണും മുഖവും തുടച്ചു രണ്ടുനാലു പ്രാ
വശ്യം മൂൎദ്ധാവിൽ ചുംബിച്ചു ആശ്വസിപ്പിച്ചുംകൊണ്ട പതു
ക്കെ പറഞ്ഞു.

ലക്ഷ്മിഅമ്മ— മകളെ! നിന്റെ ബുദ്ധിഗുണവും മൎയ്യാദയും
ഭൎത്തൃസ്നെഹവുംവിശ്വാസവുംവിചാരിക്കുമ്പൊൾ എ
ന്റെ കണ്ണിൽ രണ്ടാമതും വെള്ളംനിറയുന്നു— എന്നാ
ൽ അത സന്തൊഷാധിക്യംകൊണ്ടമാത്രമാണ— നീ
ഇങ്ങിനെ തീൎച്ചപ്പെടുത്തീട്ടുണ്ടെങ്കിൽ നിന്റെ ഹിത
ത്തിന്ന വിരൊധമായി ഞങ്ങൾ യാതൊരാളും പ്രവൃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/388&oldid=194985" എന്ന താളിൽനിന്ന് ശേഖരിച്ചത്