താൾ:CiXIV269.pdf/384

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

372 പത്തൊമ്പതാം അദ്ധ്യായം

ച്ചത കൊണ്ടാണ ആര പറഞ്ഞാലും കെൾക്കാതെ
തൊന്ന്യാസിയായിട്ട ഗുരുത്വം കെട്ട പൊയത എന്ന
ജനങ്ങൾക്ക ദുഷിപ്പാനും ഇട വന്നുവല്ലൊ? ഇതൊ
ദൈവമെ എനിക്ക അവസാനത്തെ അനുഭവം?

പാറുക്കുട്ടി— എന്താണ നീ ഇങ്ങിനെ അസംബന്ധം പറ
ഞ്ഞു കണ്ണീരൊലിപ്പിക്കുന്നത? ഇത്ര യൊഗ്യനായ ഒരു
പുരുഷൻ ഈ മലയാള രാജ്യത്തിൽ എനി ആരാണു
ള്ളത? അദ്ദെഹം എത്ര സുന്ദരനാണ? എത്ര ധനിക
നാണ? എത്ര സമൎത്ഥനാണ? എത്ര വിദ്വാനാണ? ഇ
തിനെല്ലാറ്റിന്നും പുറമെ നമ്മുടെ സ്വന്തം തമ്പുരാ
നുംആണ— ഇതിൽ പരമായ ഭാഗ്യം എനി എന്താണ
അനുഭവിപ്പാനുള്ളത? ഈ രാജ്യക്കാർ മുഴുവനും നി
ന്റെ മുമ്പിൽ മുണ്ടും കക്ഷത്ത വെച്ചു വായിൽ കയ്യും
പൊത്തി വന്നു നില്ക്കുമെല്ലൊ? ൟ കനകമംഗലം
മുഴുവനും നിന്റെ കല്പനക്കീഴിൽ ആകമെല്ലൊ? നി
ന്നെ ഇങ്ങിനത്തെ സ്ഥിതിയിൽ കാണുന്നത ഞങ്ങ
ൾക്കെല്ലാം എന്തൊരു പരമാനന്ദകരമായിരിക്കും?
ഇതൊന്നും ഒരു ലവലെശം ആലൊചിക്കാതെ വി
ഢ്ഢിത്വം പറകയാണില്ലെ? നിന്റെ ബുദ്ധിസാമൎത്ഥ്യ
വും ആലൊചനശക്തിയും എല്ലാം എന്തയ്പൊയി?

മീനാക്ഷി—(ഇടത്തൊണ്ട വിറച്ചുംകൊണ്ട) എന്തു ഗുണമു
ണ്ടായാലും വെണ്ടില്ല— എന്തു തന്നെ അനൎത്ഥം സംഭ
വിച്ചാലും വെണ്ടില്ല എനിക്ക ആവശ്യമില്ല. ഈ കാ
ൎയ്യം കൊണ്ട നിങ്ങളാരും എന്നൊട യാതൊന്നും പറ
യെണ്ട. എനിക്ക ദൈവ അത വിധിച്ചിട്ടില്ല.

പാറുക്കുട്ടി—നിന്റെ വിധി! എനിക്ക കെൾക്കെ വെണ്ട—
ആ തൊട്ടിലെങ്ങാൽ കൊണ്ട ഇട്ടെക്കൂ— നിണക്ക ആ
വശ്യമില്ല എന്നു പറവാൻ ഒരുസംഗതിവെണ്ടെ?വെ
റുതെ വല്ല തൊന്ന്യാസവും പറഞ്ഞാൽ ആരാണ സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/384&oldid=194977" എന്ന താളിൽനിന്ന് ശേഖരിച്ചത്