താൾ:CiXIV269.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം 371

മീനാക്ഷി—ചെറിയ തമ്പുരാനെ മിനിഞ്ഞാന്ന അമ്പല
ത്തിൽ വെച്ചാണ ഞാൻ നടാടെ കണ്ടത. അനാവ
ശ്യമായ നിലയും പത്രാസ്സും അവിടുത്തെക്ക ലെശം
ഇല്ല— ആൾ എല്ലാംകൊണ്ടും ബഹു യൊഗ്യനാണെ
ന്ന തൊന്നുന്നു— അവിടെക്ക സംബന്ധത്തിന്ന പ
റ്റുന്ന പെൺകിടാവ ഇവിടെ ആരാണ ഉള്ളത?

പാറുക്കുട്ടി-ഇവിടെ ആരും ഇല്ലാഞ്ഞിട്ടാണില്ലെ ഒന്നാം
കാൎയ്യസ്ഥനെതന്നെ പറഞ്ഞയച്ചത? അവിടെക്ക ന
ല്ലവണ്ണം പറ്റും— പറ്റാതിരിക്കില്ല.

മീനാക്ഷി—(പരിഭ്രമത്തൊടെ) ആൎക്കാണ? അതകെട്ടൊട്ടെ.

പാറുക്കുട്ടി—നീ വിളക്കും കൊളുത്തി വെച്ചാണില്ലെ തീക്കു
വെണ്ടി നടക്കുന്നത— അവിടെക്ക പറ്റുന്നതും പറ്റാ
ത്തതും നീ ആലൊചിക്കെണ്ട— നിണക്ക സമ്മതം
തന്നെയല്ലെ?

മീനാക്ഷി—(മുഖം താഴ്ത്തിക്കൊണ്ട) അമ്മാമൻ എന്നിട്ട
എന്താണ മറുവടി പറഞ്ഞയച്ചത?

പാറുക്കുട്ടി—ജെഷ്ടന്ന വളരെ സമ്മതമാണ ഇത്രപ്രാകാരം
നടക്കുന്നത— നിന്റെ അച്ഛനൊടും അപ്പയൊടും മ
റ്റും അന്വെഷിച്ചിട്ട വെണ്ടത്തക്ക പ്രകാരം ഉടനെ
നടത്തുന്നതിലെക്ക യാതൊരു വിരൊധവും ഇല്ലെ
ന്നാണ പറഞ്ഞത— തഹസിൽദാൎക്കും മറ്റും ഇതി
നെപറ്റി ജ്യെഷ്ഠൻ എഴുത്തയച്ചിട്ടുണ്ടെന്ന തൊന്നു
ന്നു— അവൎക്കൊക്കെ ബഹു സന്തൊഷമായിരിക്കും.

മീനാക്ഷി—(കണ്ണുനീർ വാൎത്തു കരഞ്ഞുംകൊണ്ട) കഷ്ടം!
ഞാൻ നിമിത്തം എന്തെല്ലാം ആപത്താണ എനി
യും സംഭവിപ്പാൻ പൊകുന്നത? സൎവ്വ ജനങ്ങളും അ
മ്മാമന ശത്രുക്കളായെല്ലൊ? അമ്മാമന്റെ ഹിതത്തി
ന്നും താല്പൎയ്യത്തിനും വിപരീതം പ്രവൃത്തിച്ചു എന്ന
ഒരു അപവാദം എനിക്കും വന്നു കൂടി—ഇംക്ലീഷ പഠി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/383&oldid=194974" എന്ന താളിൽനിന്ന് ശേഖരിച്ചത്