താൾ:CiXIV269.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം 367

ച്ചു— അവർ ആജ്ഞാനുസരണം ചെയ്തു ആയുധ ധാരിക
ളായി നാലു ഭാഗത്തും നിന്നു— പങ്ങശ്ശമെനൊൻ എല്ലാവ
രെയും ബന്ധനത്തിൽ നിന്നു വെർപെടുത്തി— ലക്ഷ്മിഅ
മ്മ ബിസ്കറ്റും പിഞ്ഞാണവും എടുത്ത അവരുടെ മുമ്പി
ൽ വെച്ചു കൊടുത്തിട്ട പറഞ്ഞു—"കുണ്ഠിതം യാതൊന്നും വി
ചാരിക്കാതെ നിഅങ്ങൾ പലഹാരം കഴിപ്പിൻ— നിങ്ങളുടെ
കഷ്ടകാലംകൊണ്ട ഇങ്ങിനെ അത്യാപത്തിൽ പെടുവാൻ
സംഗതി വന്നതിനെപ്പറ്റി ഞാൻ വളരെ വ്യസനിക്കുന്നു—
എന്തുചെയ്യും—ദൈവകല്പിതം" ലക്ഷ്മിഅമ്മയുടെ ഔദാ
ൎയ്യവും സഹതാപവും കണ്ടിട്ട കവൎച്ചക്കാർ വല്ലാതെ വിഷാ
ദിച്ചു തങ്ങളുടെ നീചതയെപ്പറ്റി വിചാരിച്ചു കണ്ണീർവാ
ൎത്തു പലഹാരം കഴിച്ചു കരഞ്ഞും‌കൊണ്ട മുഖം താഴ്ത്തിനി
ന്നു— ഹെഡകൻസ്ടെബൾ രണ്ടാമതും ഇവരെ ആമം വെ
ച്ചു— എല്ലാവരും ഓരൊന്നു പറഞ്ഞുകൊണ്ടിരിക്കെ നെര
വും പുലൎന്നു— പൊല്ലീസു ഉദ്യൊഗസ്ഥന്മാർ ലക്ഷ്മിഅമ്മ
യൊടും മറ്റും യാത്ര പറഞ്ഞു തടവുകാരൊടൊന്നിച്ചു പടി
യിറങ്ങുമ്പഴക്ക ഗൊപാലമെനൊനും എത്തി— ഇൻസ്പക്ടർ
വിവരം ഒക്കെയും പറഞ്ഞു— അദ്ദെഹം ആ വഴിതന്നെ അ
വരൊടൊന്നിച്ചു സ്ടെഷനിലെക്ക പൊയി— കവൎച്ചക്കാർ
മജിസ്റ്റ്രെട്ട മുഖാന്തരം അന്നതന്നെ കുറ്റസമ്മതം ചെയ്തതു
കൊണ്ട പിറ്റന്നാൾ തന്നെ മജിസ്റ്റ്രെട്ട വിസ്തരിച്ചു എല്ലാ
വരെയും സെഷൻ കൊടതിക്ക കമ്മിട്ടചെയ്തു— കുണ്ടുണ്ണി
മെനൊൻ മുതലായവർ തങ്ങളുടെ കുറ്റം സെഷൻ ജഡ്ജി
മുഖാന്തരവും സമ്മതിച്ചു— സെഷൻജഡ്ജി ഒന്നാം തടവുകാ
രനായ കുണ്ടുണ്ണിമെനൊന ജീവാവസാനം വരെ നാട
കടത്തുവാനും ശെഷം ഏഴു പെരെയും ഏഴെഴു സംവത്സ
രം കഠിന തടവ അനുഭവിപ്പാനും വിധിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/379&oldid=194965" എന്ന താളിൽനിന്ന് ശേഖരിച്ചത്