താൾ:CiXIV269.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം.

മീനാക്ഷിയുടെ ദൃഢപ്രതിജ്ഞയും
മദിരാശിയിൽ നിന്ന വന്ന എഴുത്തും

ഭാനുവിക്രമൻ എന്ന യുവരാജാവിന്റെ കല്പനപ്രകാരം
തനിക്ക സംബന്ധം ആലൊചിപ്പാൻവെണ്ടി തെയ്യൻമെ
നൊൻ വന്നതും ഗൊപാല മെനൊനുമായി കണ്ടു പറ
ഞ്ഞ പൊയതും തന്നൊട അന്വെഷിപ്പാൻവെണ്ടി പാറുക്കു
ട്ടിയെ ഏല്പിച്ചതും ൟ വക യാതൊരു വിവരവും മീനാ
ക്ഷി അറിഞ്ഞിരുന്നില്ല— ൟ സംഗതികളെല്ലാം സംഭവി
ച്ചതിന്റെ പിറ്റെന്നാൾ രാത്രി അവൾ ഊണു കഴിച്ച പ
തിവ പ്രകാരം തന്റെ മുറിയിൽ ചെന്നിരുന്ന രസകരമാ
യ എന്തൊ ഒരു പുസ്തകമൊ ഒരെഴുത്തൊ മറ്റൊ വായിച്ചു
തന്നെത്താൻ മറന്ന സന്തൊഷിച്ചുകൊണ്ടിരിക്കയായിരു
ന്നു— അപ്പൊൾ ലക്ഷ്മിഅമ്മയും പാറുക്കുട്ടിയും കൂടി ആ മു
റിയിലെക്ക കടന്നുവന്നു— ഇവരുടെ മുഖപ്രസാദവും ഭാവ
വും യാദൃഛികമായ വരവും കണ്ടപ്പൊൾ തന്നെ എന്തൊ
ഒരു വിശെഷ സംഗതിയെപ്പറ്റി സംസാരിപ്പാൻവെണ്ടി
വന്നിട്ടുള്ളതാണെന്ന അവൾക്ക മനസ്സിലായി. ഉടനെ അ
വൾ പുസ്തകം മെശപ്പുറത്ത വെച്ചു അത്യാദരം പതുക്കെ
അവിടെ എഴുനീറ്റ നിന്നു— ലക്ഷ്മിഅമ്മ കട്ടിലിന്മെൽ
ചെന്നു കുത്തിരുന്നു തന്റെ പ്രാണാധിക പ്രണയനിയായ
മകളെ വിളിച്ചു അരികത്തിരുത്തി അവളുടെ മുഖവും നെ
റ്റിയും കയികൊണ്ട മിനുക്കി പുറത്ത തലൊടി ചിരിച്ചും
കൊണ്ട പറഞ്ഞു.

ലക്ഷ്മിഅമ്മ—നീ ഇങ്ങിനെ ഇടവിടാതെ സദാകാലവും
വായിച്ചുംകൊണ്ടതന്നെ ഇരിക്കുന്നതായാൽ നിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/380&oldid=194967" എന്ന താളിൽനിന്ന് ശേഖരിച്ചത്