താൾ:CiXIV269.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

350 പതിനെട്ടാം അദ്ധ്യായം

പു—ന—നല്ലശിക്ഷ! കന്മന ഇത്ര മൊശക്കാരനാണില്ലെ?.
കന്മനക്ക സ്മൃതിയും മറ്റും ശീലമുണ്ടെന്നാണ നൊം
ഇതവരെ ധരിച്ചിട്ടുണ്ടായിരുന്നത— ഇപ്പൊളാണ ക
ന്മനയുടെ ചെമ്പു പുറത്തായത—ഇരിക്കട്ടെ—കന്മന
കെട്ടൊളു—നൊം ചൊല്ലാം.

"ഏകജാതിൎദ്വിജാതിസ്തു വാചാ ദാരുണയാക്ഷിപൻ
ജിഹ്വായാഃ പ്രാപ്നുയാച്ഛെദം ജഘന്യപ്രഭവൊഹിസഃ
നാമജാതിഗ്രഹം ത്വെഷാ മഭിദൊഹെണ കുൎവ്വതഃ
നിക്ഷെപ്യൊയൊമയശ്ശങ്കൎജ്വലന്നാസ്യെ ദശാംഗുലഃ
തപ്ത മാസെചയെത്തൈലം വക്ത്രെശൊത്രെച പാ
ൎത്ഥിവഃ".

ക—ന—നൊക്ക ഇതകെട്ടതുംകെൾക്കാത്തതും രണ്ടും ഒരു
പൊലെയിരിക്കുന്നു—ഒരു ജലപാനം മനസ്സിലായില്ല—
വിൽപത്തിയുടെ കാൎയ്യം നൊക്ക കുറെ പരങ്ങലാണ.

പു—ൻ—വിൽപത്തിയുടെ കാൎയ്യത്തിൽ മാത്രമല്ല, എല്ലാ
കാൎയ്യത്തിലും കന്മനക്ക പരങ്ങൽതന്നെ— എന്നാൽ
ഇതിന്റെ താല്പൎയ്യം നൊം പറയാം— കന്മനകെട്ടൊ
ളു. "ദ്വിജന്മാരെ ദാരുണമായി അവമാനിച്ചു പറയുന്ന
ശൂദ്രന്റെ നാവ ചെത്തിക്കളയണം— കാരണം—അ
വൻ നീചാംഗമായപാദത്തിങ്കൽനിന്നു ജനിച്ചവനാ
ണ— ദ്വിജന്മാരുടെ പെരൊ ജാതിയൊ ചൊല്ലി നി
ന്ദാസൂചകമായി വിളിക്കുന്ന ശൂദ്രന്റെ വായിൽ പ
ത്തുവിരൽ നീളമുള്ള ഒരു ഇരിമ്പുകൊൽ തിയ്യിലിട്ട
പഴുപ്പിച്ചപ്രവെശിപ്പിക്കണം—ദൎപ്പത്തൊടുകൂടിബ്രാഹ്മ
ണൎക്ക ധൎമ്മം ഉപദെശിക്കുന്ന ശൂദ്രന്റെ വായിലും
ചെവിയിലും എണ്ണതിളപ്പിച്ചു പകരണം" ഇതെല്ലാ
മാണ സ്മൃതിയിൽ വിധിക്കപ്പെട്ട ശിക്ഷ.

ക—ന—ഇതെല്ലാം ഇക്കാലത്തായിരുന്നു വെണ്ടത— പക്ഷെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/362&oldid=194922" എന്ന താളിൽനിന്ന് ശേഖരിച്ചത്