താൾ:CiXIV269.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം 351

നൊക്ക എത്ര സുഖമായിരുന്നു! ഗൊപാലന നമ്മൊ
ടമിണ്ടാനുറക്കില്ലായിരുന്നു.

പു—ന—ആ നല്ല കാലമെല്ലാം നമുക്ക കഴിഞ്ഞുപൊയി—
അതിനെപ്പറ്റി എനി വിഷാദിച്ചിട്ടും ഫലമില്ല—
നൊം ൟ കാൎയ്യത്തിൽ കഴിയുന്നത്ര ഉത്സാഹിക്ക
ണം— അല്ലാഞ്ഞാൽ നമുക്ക വലിയ കുറവാണ.

പുരുഹൂതൻനമ്പൂരി ഇങ്ങിനെ പലതും പറഞ്ഞു തന്റെ
സ്നെഹിതനെ വിശ്വസിപ്പിച്ചു ഒടുവിൽ യാത്രയും പറഞ്ഞ
കരുവാഴ മനക്കലെക്ക പൊയി— വയ്ക്കത്ത പൊയി വരെ
ണ്ടുന്ന ഒരു കാൎയ്യമുണ്ടെന്ന പറഞ്ഞ പിറ്റന്നാൾ രാവിലെ
തന്നെ ഏകാകിയായി അവിടെനിന്ന പുറപ്പെട്ടു കൊച്ചി
രാജ്യത്തിൽ പല പ്രദെശങ്ങളിലും പൊയി ഒന്നും രണ്ടും
താമസിച്ചു ഒടുവിൽ തൃപ്പൂണിത്ത്രയിൽ എത്തി തന്റെ മ
നൊഹിതം സാധിപ്പിക്കുവാൻവെണ്ടി പ്രയത്നം ചെയ്തു—കു
ബെരൻനമ്പൂരിയും ൟ അവസരത്തിൽ സ്വസ്ഥനായിരു
ന്നില്ല— അദ്ദെഹം കനകമംഗലത്തും അതിന്റെ ചുറ്റും
പാൎത്തുവരുന്നജ്യൊതിഷക്കാരെയഥായൊഗ്യംകൈക്കൂലി
കൊടുത്ത സ്വാധീനത്തിൽ വെച്ചു— "പുത്തൻമാളികക്ക
ലെക്കവെണ്ടി വല്ല രാശിയും വെക്കെണ്ടി വന്നാൽ ഒരു
സ്ത്രീകാരണമായിട്ട രണ്ട മഹാ ബ്രാഹ്മണരുടെ കൊപം ഉ
ണ്ടായിട്ടുണ്ടെന്നും അവരെ പ്രസാദിപ്പിക്കാത്തപക്ഷംഅ
നെകം അത്യാപത്തുകൾ നെരിട്ട കുഡുംബം നശിച്ച തറ
വാട മുടിഞ്ഞുപൊകുമെന്നും പറയെണ"മെന്നെല്പിച്ച വെ
ണ്ടത്തക്ക ചട്ടം കെട്ടി തന്റെ സ്നെഹിതൻ മടങ്ങി വരുന്ന
തുംകാത്തുകൊണ്ടിരുന്നു. അങ്ങിനെയിരിക്കെ കൃതാൎത്ഥനാ
യിട്ട പുരുഹൂതൻ നമ്പൂരിയും മടങ്ങി എത്തി— അദ്ദെഹ
ത്തിന്റെ ഒരുമിച്ചകെശവൻ എന്നൊരു ചെറുപ്പക്കാരനും
ഉണ്ടായിരുന്നു— അവൻ അത്യന്തം സമൎത്ഥനും ദുരുപായിയും
ആയതകൊണ്ട പുരുഹൂതൻ നമ്പൂരിയുടെ ഉപദെശപ്രകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/363&oldid=194924" എന്ന താളിൽനിന്ന് ശേഖരിച്ചത്