താൾ:CiXIV269.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം 341

നസ്സിലാക്കി— ഇവൾ ഗൊപാലമെനൊന്റെ മരുമകളാ
ണെന്ന കെട്ടപ്പൊൾ തന്നെ ഇദ്ദെഹത്തിന്റെ മനസ്സിൽ
ഒരു തണുപ്പ വ്യാപിച്ചു— കാരണം ഗൊപാലമെനൊൻ ഈ
രാജകുമാരനുമായിട്ട എത്രയൊ സ്നെഹത്തിലും വിശ്വാസ
ത്തിലും ഇരിക്കയാണ ചെയ്യുന്നത— മീനാക്ഷിയുടെ മെൽ
തനിക്ക അനുരാഗമുണ്ടെന്നറിഞ്ഞാൽ ഗൊപാലമെനൊ
ന അതു വളരെ സന്തൊഷകരമായിരിക്കുമെന്ന ഭാനുവി
ക്രമന്ന നല്ല വിശ്വാസമുണ്ട— "ഇവൾക്കാണ വലിയതമ്പു
രാൻ തിരുമനസ്സകൊണ്ട കനകമംഗലംസ്കൂളിൽവെച്ച രണ്ട
ഹസ്തകടകം സമ്മാനം കൊടുത്തിട്ടുണ്ടായിരുന്നത" എന്ന
കൃഷ്ണക്കുട്ടിപ്പട്ടര പറഞ്ഞപ്പൊൾ രാജകുമാരന്റെ മനസ്സി
ൽ ഉണ്ടായിരുന്ന അനുരാഗം ഉള്ളിൽ കൊള്ളാതായി— "ഇ
വളെ സംബന്ധം വെക്കുന്നതിൽ അമ്മാമനും വലിയ സ
ന്തൊഷമായിരിക്കും— എനി യാതൊരു വൈഷമ്മ്യവും ഇ
ല്ല" എന്നതന്നെ ഇദ്ദെഹം തീൎച്ചപ്പെടുത്തി— ഈവഴിതന്നെ
ഇവളെ കൊവിലകത്തെക്ക കൊണ്ടുപൊയി കളഞ്ഞാലൊ
എന്നും കൂടി ഇദ്ദെഹത്തിന്ന മൊഹമുണ്ടായിരുന്നു— എങ്കിലും
ധൈൎയ്യം വിട്ട യാതൊന്നും ഇദ്ദെഹം പ്രവൃത്തിച്ചില്ല. ക്ഷെ
ത്രപ്രദക്ഷിണം— തീൎത്ഥദക്ഷിണ— മുതലായവ കഴിച്ചു പ്രസാ
ദവും വാങ്ങി മീനാക്ഷി തന്റെ അമ്മയൊടൊന്നിച്ച സ്വ
ഗൃഹത്തിലെക്ക പൊയതിൽ പിന്നെ സന്തൊഷത്തൊടും
അനുരാഗത്തൊടും കൂടി ഭാനുവിക്രമൻ കൊവിലകത്തെ
ക്കും എഴുന്നെള്ളി— മീനാക്ഷിയുടെ കെശാദിപാദവും പാദാ
ദികെശവും വിചാരിച്ചു വിചാരിച്ചു അന്നത്തെ രാത്രി മു
ഴുവനും സങ്കല്പ സുഖം അനുഭവിച്ചുകൊണ്ടുതന്നെ പുല
ൎത്തിക്കളഞ്ഞു— പിറ്റെന്നാൾ രാവിലെ ഇദ്ദെഹം കൊവി
ലകം വക ഒന്നാം കാൎയ്യസ്ഥനായ മലവാരത്ത തെയ്യൻ
മെനൊനെ ആളയച്ചു വരുത്തി തന്റെ ഈ മനൊവിചാ
രം മുഴുവൻ അദ്ദെഹത്തൊട പറഞ്ഞു— പരമാൎത്ഥം പറയു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/353&oldid=194893" എന്ന താളിൽനിന്ന് ശേഖരിച്ചത്