താൾ:CiXIV269.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം 335

ത. വസ്തുവിന്റെ ഗുണവും വിലയും അറിഞ്ഞും അറിയാ
തെയും ൟ വക മുക്കുപണ്ടങ്ങളെ കണ്ടു ഭ്രമിക്കുന്നതും ഇതു
കളിൽ അത്യാസക്തിയും കൌതുകവും കാണിച്ചുവരുന്ന
തും കെവലും അനുചിതമായിട്ടുള്ളതാണ. ഗുണദൊഷ വി
ചാരം ലെശമെങ്കിലും കൂടാതെ നാഗരീക സമ്പന്നമാരാ
യ സതികളാണെന്നു നടിച്ചു അധികപ്രസംഗം കാട്ടി നടു
ഞെളിച്ചുംകൊണ്ട നടക്കുന്ന മിക്ക ഉൎവശികളും മെൽപറ
ഞ്ഞ മുക്കുപണ്ടങ്ങളും തമ്മിൽ അനുഭവത്തിൽ യാതൊരു
ഭെദവും ഇല്ലെന്നാണ എന്റെ അഭിപ്രായം— ഉടലിൽ അ
ഴുക്കൊ ചെറൊ പുരളാതെ സദാ തുടച്ചുമിനുക്കി വൎണ്ണപ്പൊ
ടിയിട്ട വെയിലും തീയ്യും കൊള്ളിക്കാതെ നെരിയ വെള്ള വ
സ്ത്രങ്ങളിൽ പൊതിഞ്ഞ സൂക്ഷിച്ചുകൊണ്ട നടക്കുന്നതായാ
ൽ അന്തൎഭാഗം അത്യന്തം ജീൎണ്ണമായും മലിനമായും ബഹി
ൎഭാഗം കമനീയമായും ഇരിക്കുന്ന മെൽ പറഞ്ഞ രണ്ടു മാതി
രി പണ്ടങ്ങളും താല്ക്കാലികമായ മനസ്സന്തൊഷത്തിന്നും തൃ
പ്തിക്കും വെണ്ടപൊലെ ഉപയൊഗപ്പെടുത്താമെന്നുള്ളതി
ന്ന സംശയമില്ല— എന്നാൽ പുറമെ കാണപ്പെടുന്ന പ്രകാ
ശവും അനുഭൊഗികളുടെ കണ്ണിൽ പൊടിയിടുവാൻ തക്ക
രമണീയതയും പരീക്ഷകന്റെ മുമ്പിൽ എത്തുന്നവരക്കും
മാത്രമെ നിലനില്ക്കയുള്ളു. ഉരക്കല്ലിന്മെൽ ഉരച്ചു നൊക്കു
ന്ന ക്ഷണത്തിൽ ഉള്ളിൽ കിടക്കുന്ന സകല ദൂഷ്യങ്ങളും
ഒന്നിച്ചു പുറത്തുചാടാതെ ഇരിക്കയില്ല— അപ്പൊൾ മാത്ര
മെ കാൎയ്യത്തിന്റെ യാഥാൎത്ഥം മുഴുവനും മനസ്സിലാകയുള്ളു—
അതുകൊണ്ട പുറമെയുള്ള ഭംഗിമാത്രം കണ്ടു മൊഹിച്ചു ഉ
ള്ളിൽ കറയും കളങ്കവുമുള്ള മുക്കുപണ്ടങ്ങളെ സ്വൎണ്ണാഭരണ
ങ്ങളാണെന്ന അന്ധാളിച്ചു യാതൊരുത്തനും ആലൊചന
കൂടാതെ വാങ്ങി അവസാനം അബദ്ധക്കുഴിയിൽ തലകു
ത്തി വീണു പൊകരുതെ — കണ്ടാൽ തിരിച്ചറിവാൻ സാമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/347&oldid=194877" എന്ന താളിൽനിന്ന് ശേഖരിച്ചത്