താൾ:CiXIV269.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

336 പതിനെഴാം അദ്ധ്യായം

ൎത്ഥ്യമില്ലെങ്കിൽ അറിവും പരിചയവുമുള്ള ജനങ്ങളൊട അ
ന്വെഷിച്ചിട്ടെങ്കിലും പ്രകൃതാവസ്ഥ മനസ്സിലാക്കെണ്ടതാ
ണ.

എന്നാൽ അഴകും അഹമ്മതിയും അധികമായി ദീക്ഷി
ക്കാതെ ഗൃഹകൃത്യം— ഭൎത്തൃശുശ്രൂഷ— ബാലപരിചരണം—
ഇത്യാദികളിൽ സദാ ശ്രദ്ധവെച്ചു മാനവും മൎയ്യാദയും വി
ലക്ക വില്ക്കാതെ കാലക്ഷെപം ചെയ്തുവരുന്ന ചില സ്ത്രീക
ളുണ്ട— അവർ ദാരിദ്ര്യംകൊണ്ടും പലവിധമായ കാൎയ്യഗൌ
രവംകൊണ്ടും ചിലപ്പൊൾ ഉപെക്ഷകൊണ്ടും മെൽപ്ര
സ്താവിച്ച സുമുഖികളെപ്പൊലെ വെടിപ്പും വൃത്തിയും ഇ
ല്ലാത്തവരാണെന്ന വരികിലും അവരിൽ മിക്ക പെരുടെയും
പ്രകൃതാവസ്ഥ വിചാരിച്ചാൽ ഇവർ തമ്മിൽ അജ ഗജാന്ത
രം വ്യത്യാസമുണ്ടെന്ന ദൃഷ്ടാന്തപ്പെടും—ചെറും ചളിയും
നിറഞ്ഞു നിറം കുറഞ്ഞു അല്പം മലിനമായി കാണപ്പെടു
ന്നുണ്ടെങ്കിലും സ്വൎണ്ണാഭരണമാണെങ്കിൽ അതു മുക്കുപണ്ട
ത്തെക്കാൾ നിശ്ചയമായിട്ടും പ്രാധാന്യ മുള്ളതായിരിപ്പാ
നെ പാടുള്ളു. അന്തസ്സിദ്ധമായ യാതൊരു ഗുണവും ഇല്ലാ
തെ വൃത്തികെട്ട വിരൂപികളാണെങ്കിൽ അവർ ഒരു വസ്തു
വിനും കൊള്ളാത്ത മരപ്പണ്ടങ്ങളാണെന്ന ഞാൻതന്നെ സ
മ്മതിച്ചു കളയാം— മൎയ്യാദയും വകതിരിവും ഒരുത്തിക്ക സുല
ഭമായുണ്ടെങ്കിൽ അതു തന്നെയാണ അവളുടെ പ്രധാനഗു
ണമായി ഗണിച്ചുവരെണ്ടുന്നത— അതൊടുകൂടെ അവൾക്ക
വെണ്ടത്തക്ക രൂപസൌന്ദൎയ്യവും വെടിപ്പും വൃത്തിയും ഉ
ണ്ടെന്ന വന്നാൽ അവൾ എല്ലാംകൊണ്ടും അത്യന്തം ഭാ
ഗ്യശാലിനിയും മാന്യയുമാണെന്നുള്ളതിന്ന യാതൊരു സം
ശയവും ഇല്ല— അതല്ലാതെ സൌന്ദൎയ്യം ഒന്നുമാത്രമാണ സ്ത്രീ
കൾക്ക പ്രധാനഗുണമെന്ന വിചാരിക്കുന്നത ഏറ്റവും
ഭൊഷത്വവും അബദ്ധവുമാണെന്നു പറയാതിരിപ്പാൻ യാ
തൊരു നിവൃത്തിയും കാണുന്നില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/348&oldid=194879" എന്ന താളിൽനിന്ന് ശേഖരിച്ചത്