താൾ:CiXIV269.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

326 പതിനാറാം അദ്ധ്യായം

ഞ്ഞാൽ ഞങ്ങൾ അതിനും കൂടി അശെഷം മടിക്കി
ല്ല.

നമ്പൂരിപ്പാട—നിങ്ങൾ എന്നാൽ ഇവിടെത്തന്നെയിരി
ക്കിൻ- ഞാൻ മടങ്ങി വരുന്ന വരക്കും കണ്ണടച്ചു രാ
മനാമം ജപിച്ചുകൊണ്ടിരിക്കണം- എന്നാൽ ഒരു നാ
ഴികക്കുള്ളിൽ അവളെ കാണ്മാൻ സംഗതിവരും.

ഉണിച്ചിരാമ്മയും തന്റെ പുത്രന്മാരും അപ്രകാരംതന്നെ
നാമം ജപിച്ചുകൊണ്ടിരുന്നു- നമ്പൂരിപ്പാട മടങ്ങി താൻ മു
മ്പു കിടന്നിട്ടുണ്ടായിരുന്ന സ്ഥലതെക്കും പൊന്നു- അദ്ദെ
ഹം, ചെറിയൊരു കൂടാരത്തിനുള്ളിൽ ഒരു കമ്പിളിയിൽ
കിടന്നുറങ്ങുന്ന കൊച്ചമ്മാളുവിനെ പതുക്കെ വിളിച്ചുണ
ൎത്തി ഇപ്രകാരം പറഞ്ഞു. "പുത്രീ! നീ എഴുനീറ്റിരിക്കൂ-
നൊം നിന്നൊട സന്തൊഷകരമായ ഒരു വൎത്തമാനം പ
റയട്ടെ- നിന്റെ അമ്മയും ജെഷ്ടന്മാരും ഗംഗാസ്നാനംചെ
യ്തു മടങ്ങി ഇവിടെ എത്തീട്ടുണ്ട‌- നൊം അവരുമായി ഒരു
നാഴിക നെരത്തൊളം സംസാരിക്കയുണ്ടായി. ആ വൃദ്ധയു
ടെ വാക്കും കരച്ചിലും കണ്ടിട്ട നമ്മുടെ മനസ്സ അലിഞ്ഞു
പൊയി. ശാന്തയും വിനീതയുമായ അവളെ രക്ഷിക്കാ
ഞ്ഞാൽ നമ്മുടെ മനസ്സിന്നു ലെശം സുഖമുണ്ടാകില്ല- അ
റിവില്ലായ്കയാൽ ചെയ്തുപൊയിട്ടുള്ള പാപങ്ങൾ മുഴുവനും
ഇപ്പൊൾ നശിച്ചു മനസ്സിന്ന ശുദ്ധിയും പാകതയും വന്നി
രിക്കുന്നു- അതുകൊണ്ട അവരെക്കൂടി ഒന്നിച്ചു കൂട്ടിക്കൊ
ണ്ടുപൊയി രക്ഷിക്കെണമെന്നാണ നമ്മുടെ ആഗ്രഹം- നി
യും ഇന്നു മുതൽ യാതൊരു വെറുപ്പം നീരസവും കൂടാതെ
അവരെ അഭിനന്ദിച്ചു ശുശ്രൂഷിക്കെണ്ടതാണ. മാതാ പി
താക്കന്മാരെ ഒരു വിധത്തിലും നമുക്ക ഉപെക്ഷിപ്പാൻ
പാടുള്ളതല്ല. അവർ എന്തുതന്നെ ചെയ്താലും നാം അതെ
ല്ലാം സഹിച്ചു ക്ഷമകൊണ്ടും നീതികൊണ്ടും അവരെ ന
ല്ല വഴിയിൽ പ്രവെശിപ്പിച്ചു ക്രമപ്രകാരം ശുശ്രൂഷിച്ചു ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/338&oldid=194862" എന്ന താളിൽനിന്ന് ശേഖരിച്ചത്