താൾ:CiXIV269.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

324 പതിനാറാം അദ്ധ്യായം

കൂടാത്തതിനാൽ നിരാധാരയായി വ്യസനിച്ച കൊണ്ടിരി
ക്കുന്ന ആ വൃദ്ധയെ ആശ്വസിപ്പിച്ച പിന്നെയും വൎത്തമാ
നം ചൊദിച്ചു.

നമ്പൂരിപ്പാട—. ആ സ്ത്രീ നിങ്ങളെ ഉപെക്ഷിച്ച പൊയ്കള
ഞ്ഞത വിചാരിച്ചാൽ നിങ്ങൾക്ക വ്യസനിപ്പാൻ ഒ
രു സംഗതിയും ഇല്ലല്ലൊ- ദയയും വിഭാഗതയും ഇ
ല്ലാത്ത മക്കളെ കുറിച്ച മാതാപിതാക്കന്മാർ വ്യസനി
ക്കുന്നതല്ലെ വിഢ്ഢിത്വം. ഇങ്ങട്ട സ്നെഹമില്ലാത്ത അ
വളെ കുറിച്ച അങ്ങട്ട സ്നെഹിക്കുന്നത കൊണ്ട എന്താ
ണ പ്രയൊജനം?

ഉണിച്ചിരാമ്മ—ഞങ്ങളുടെ നിൎഭാഗ്യം കൊണ്ടും തുമ്പില്ലാ
ത്തരംകൊണ്ടും അറിവില്ലായ്മകൊണ്ടും സംഭവിച്ച മ
ഹാപാപം നശിപ്പിപ്പാൻവെണ്ടി സന്യസിച്ച അവൾ
കാക്കനൂർ മനക്കലെ വലിയ നമ്പൂരിപ്പാടിന്റെ ര
ക്ഷയിൽ ഇരിക്കുന്നു എന്നല്ലാതെ ഞങ്ങളെ ഉപെ
ക്ഷിച്ച യാതൊരു തൊന്ന്യാസത്തിന്നും പൊയിട്ടുള്ളത
ല്ലല്ലൊ-തൊന്ന്യാസം ചെയ്തതും ചയ്യിച്ചതും ഭാഗ്യം
കെട്ട ൟ ഞാനും എന്റെ ൟ മക്കളും ക്രടിയാണ.
അവളെ എന്തിനാണ വെറുതെ കുറ്റം പറയുന്നത.
അവൾ നന്നായിരിക്കട്ടെ ൟശ്വരാ! നിങ്ങൾ ആ ന
മ്പൂരിപ്പാടിനെ അറിയൊ? അദ്ദെഹം സാക്ഷാൽ
ദൈവംപൊലെയുള്ള ഒരു മനുഷ്യനാണ.

നമ്പൂരിപ്പാട—അദ്ദെഹത്തെ ഞാൻ അറിയുമ്പൊലെ ഇ
ന്ന ഭൂമിയിൽ യാതൊരാളും അറിയില്ല. ആ സ്ത്രീയെ
അദ്ദെഹം ജീവാവസാനംവരെ നല്ലവണ്ണം രക്ഷി
ക്കാതിരിക്കില്ല.

ഉണിച്ചിരാമ്മ_നിങ്ങൾ എഴുന്നെള്ളയെടത്ത ഈയ്യിടയി
ൽ എങ്ങാൻ കണ്ടിട്ടുണ്ടായിരുന്നുവൊ? എന്റെ മക
ളെകൊണ്ട എന്ത പറഞ്ഞു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/336&oldid=194855" എന്ന താളിൽനിന്ന് ശേഖരിച്ചത്