താൾ:CiXIV269.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം 323

ഒന്നാമൻ_ഞങ്ങളുടെ വീട മണാശ്ശെരിയുടെ സമീപ
ത്താണ.

നമ്പൂരിപ്പാട_നിങ്ങളെല്ലാവരും കനകമംഗലത്ത ഉള്ള
വര തന്നെയൊ? നിങ്ങളുടെ വീട്ടപെര എന്താണ?

മൂന്നാമത്തെ ആൾ—ഞങ്ങൾ മൂന്നാളും കനകമംഗലത്ത
തന്നെയാണ- നിങ്ങൾ കടവത്ത എന്നൊരു വീട
കെട്ടിട്ടുണ്ടൊ?

നമ്പൂരപ്പാട—കെട്ടിട്ടുണ്ട- രണ്ടര സംവത്സരം മുമ്പെ
ആ വീട്ടിലെ ഒരു സ്ത്രീയല്ലെ സൎവ്വവും ഉപെക്ഷിച്ചു
സന്യസിച്ചിട്ടുള്ളത? നിങ്ങളും ആ സ്ത്രീയും തമ്മിൽ വ
ല്ല സംബന്ധവും ഉണ്ടൊ?

മൂന്നാമത്തെ ആൾ—ഞാൻ അവളുടെ ഭാഗ്യം കെട്ട അമ്മ
യും ഇവര കൂടിപ്പിറന്ന ജ്യെഷ്ഠന്മാരുമാണ- അവൾ
പൊയ്കളഞ്ഞ വ്യസനം കൊണ്ടാണ ഞങ്ങൾ നാടും
വീടും സകലവും ഉപെക്ഷിച്ച ഇങ്ങിനെ, തീൎത്ഥയാത്ര
ചെയ്ത നടക്കുന്നത- അവളെ ഒരു നൊക്ക കണ്ടിട്ട
വെണ്ടിയിരുന്നു എനിക്ക മരിക്കാൻ- ഇതു മാത്രമെ
എനിക്ക എനിയൊരു മൊഹമുള്ളൂ- (എന്ന പറഞ്ഞു
കുമ്പിട്ടിരുന്നു കരഞ്ഞു തുടങ്ങി).

മെൽ പ്രസ്താവിച്ച കൂട്ടര ആരാണെന്ന എന്റെ വായന
ക്കാൎക്ക ൟ സംസാരം ആരംഭിച്ചപ്പൊൾ തന്നെ മനസ്സിലാ
യിട്ടുണ്ടെന്ന വരികിലും നമ്പൂരിപ്പാട ഇപ്പൊൾ മാത്രമെഇ
വരെ അറിഞ്ഞിട്ടുള്ളു- ഇവരുടെ പാരവശ്യവും വിഷാദ
വും കരച്ചിലും കണ്ടിട്ട ആ മഹാത്മാവിന്ന ഇവരുടെ മെൽ
അധികമായിട്ട കനിവ തൊന്നി- അഗതികളായ ഇവരെ
യും ഒന്നിച്ച കൂട്ടിക്കൊണ്ട പൊയി തന്റെ രക്ഷയിൽ ഇരു
ത്തി എനിമെൽ നല്ല വഴിക്കാക്കെണമെന്നുള്ള വിചാരം
കലശലായി- ഇങ്ങിനെ ദയയുള്ള ഒരു മനുഷ്യനെ ഈ മല
യാളത്തിൽ കാണില്ല- പരസങ്കടം ഇദെഹത്തിന്ന കണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/335&oldid=194853" എന്ന താളിൽനിന്ന് ശേഖരിച്ചത്