താൾ:CiXIV269.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 ഒന്നാം അദ്ധ്യായം

ചോദിച്ചതാണ. സംസാരിത്തിൽ നിങ്ങൾ എന്നെ തോ
ല്പിച്ചു എങ്കിലും എനിക്ക നിങ്ങളുടെ നേരെയുള്ള സ
ന്തോഷം ഇത്രയെന്ന പറഞ്ഞറിയിപ്പാൻ പ്രയാസം.
നിങ്ങളെ ഞാൻ വളരെ ബഹുമാനിക്കുന്നു. ഈ വക
എല്ലാ ഗുണവും തികഞ്ഞ മനുഷ്യന്മാരെ ഈ തരത്തിൽ
ഭാഗ്യവാന്മാൎക്ക കിട്ടുകയുള്ളു. അതകൊണ്ട താങ്ക
ൾക്ക എന്റെനേരെ ലേശവും സുഖക്കേട തോന്നരുത.”

കണ്ടപ്പൻ— ഞാൻ അദ്യം അസ്പം സുഖക്കേട നടിച്ച
സംസാരിച്ചതും നിങ്ങളുടെ ഉള്ളു അറിവാൻവേണ്ടി
മാത്രമാണ. ഞാൻ പറഞ്ഞതിനൊന്നും നിങ്ങൾക്കും
സുഖക്കേടുണ്ടാകരുത. എനിക്ക യജമാനനെ നല്ല
ഭക്തിയും സ്നേഹവും ഉണ്ടെന്നുള്ളത യജമാനന
തന്നെ നല്ലെ ബോദ്ധ്യം വന്നിട്ടുണ്ട. യജമാനന
വേണ്ടി മരിപ്പാൻകൂടി ഞാൻ ഒരുക്കമാണ. നേരം
അഞ്ചമണഇ കഴിഞ്ഞു. ഞാൻ എന്റെ പ്രവൃത്തിക്ക
നേരെപോട്ടെ. എന്നോടു മുഷിച്ചൽ വിചാരിക്കരുത.

ഗോവിന്ദൻ— കഷ്ടം! എനിക്കൊ മുഷിച്ചിൽ? ഞാനും
ഒരുമിച്ച വരാമല്ലൊ. ഇവിടെ തനിയെ കിടന്നാൽ
ഉറക്കവരും.

കണ്ടപ്പൻ— നിങ്ങൾ ഇവിടതന്നെ അല്പം കിടന്ന ത
ളൎച്ച തീർക്കുന്നതാണ നല്ലത. ഞാൻ അടുക്കിളയി
ലേക്കല്ലെ പോകുന്നത? അവിടെ പുകയുടെ ഉപ
ദ്രവുംകൊണ്ട ഇരിപ്പാൻ പ്രയാസപ്പെടും. ആറ
മണിക്ക യജമാനൻ എത്തുമെന്നല്ലെ പറഞ്ഞത.

ഗോവിന്ദൻ അപ്രകാരംതന്നെ സമ്മതിച്ച മേശപ്പു
റത്തനിന്ന ഒരു പുസ്തകം എടുത്ത അതുവായിച്ചുംകൊണ്ട
അവിടെ കിടന്നു. കണ്ടപ്പൻ തന്റെ പ്രവൃത്തിക്കവേ
ണ്ടി ഇറങ്ങി അടുക്കിളയിലേക്കും പോയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/32&oldid=194035" എന്ന താളിൽനിന്ന് ശേഖരിച്ചത്