താൾ:CiXIV269.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അദ്ധ്യായം 19

യില്ലെ? അനാവശ്യം എന്തിനു ചോദിക്കുന്നു?
യോഗ്യന്മാർ മൎയ്യാദതെറ്റി ഒരിക്കലും നടക്കില്ല.
അന്തിയായാൽ വാലിയക്കാരെയൊ ശിപായിമാരെ
യൊ പറഞ്ഞയച്ച വല്ല തെമ്മാടി പെണ്ണുങ്ങളെയും
കൊണ്ടവരീച്ച പല വഷളത്വവും പ്രവൃത്തിക്കുന്ന
ചില ഉദ്യോഗസ്ഥന്മാരുടെ ചട്ടവും നിലയും ക
ണ്ടിട്ട ആ വകക്കാരനാണ എന്റെ യജമാനനും
എന്ന വിശ്വസിച്ച ഈ വക എന്നോട ചോദിച്ചത
നിങ്ങളുടെ അവസ്ഥക്കു പോരാ. “ഇവൻ അടുപ്പു
തിയല്ലെ. കഥയില്ലാത്തവൻ. ചോദിച്ചാൽ ഉള്ളും
ഇല്ലാത്തതും ആവശ്യംപോലെ എന്തും പറയും”
എന്ന വിചാരിച്ചായിരിക്കാം ഇത്രെയൊക്കെത്തിരക്കി
ചോദിച്ചത. ഇല്ലാത്തകാൎയ്യം ഞാൻ ഒരിക്കലും പറകയില്ല.

ഇത കേട്ടിട്ട ഗോവിന്ദൻ കേവലം ജളനായി ഒരക്ഷ
രവും പറയാതെ കുറെനേരം കുമ്പിട്ടിരുന്ന കണ്ടപ്പന്റെ
വാക്സാമൎത്ഥ്യവും സ്വാമിസ്നേഹവും ഓൎത്ത അതിശയപ്പെ
ട്ട തന്റെ ആലോചനക്കുറവിനെയും സഹസത്തെയും
കുറിച്ച വിഷാദിച്ച ഒടുവിൽ കണ്ടപ്പനെ നോക്കിപറ
ഞ്ഞു— “കണ്ടപ്പൻനായരെ! നിങ്ങലുമായുണ്ടായ സംഭാ
ഷണത്താൽ ഞാൻ സാമാന്യത്തിലധികം വിഡ്ഢിയായിരി
ക്കുന്നു. മൂപ്പരുടെ നടവടിയും അവസ്ഥയും എനിക്ക മു
മ്പെതന്നെ ധാരാളെ കണ്ടും കേട്ടും അറിവുണ്ട. അദ്ദേഹ
ത്തിന്റെ ഭാഗ്യാതിരേകത്തെപ്പറ്റി ഞാൻ നിങ്ങളോട
സംസാരിക്കാൻ ഭാവിച്ചപ്പോൾ നിങ്ങൾ അല്പം സുഖ
ക്കേടായി സംസാരിക്കയുണ്ടായി. അത കേട്ടപ്പോൾ
നിങ്ങൾക്ക മൂപ്പരുടെ നേരെ ഭക്തിയും ബഹുമാനവും ആ
ന്തരിത്തിൽ കുറയുമെന്ന വിചാരിച്ച അതിന്റെ തീൎച്ചയ
റിവാൻവേണ്ടി അനാവശ്യമായ ഈ വിഷയത്തെപ്പറ്റി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/31&oldid=194034" എന്ന താളിൽനിന്ന് ശേഖരിച്ചത്