താൾ:CiXIV269.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

306 പതിനഞ്ചാം അദ്ധ്യായം

ഗതിവന്നിട്ടുള്ളതിനാൽ ഞാൻ നിങ്ങൾക്ക എല്ലായ്പൊഴും
കടപ്പെട്ടവനാകുന്നു- കൂടക്കൂടെ വരുവാനും നിങ്ങളുടെ വാ
ത്സല്യം അനുഭവിച്ചു സന്തൊഷിപ്പാനും കാലസ്വരൂപനാ
യ ജഗദീശ്വരൻ കടാക്ഷിക്കട്ടെ- നിങ്ങൾ ഈ ചെയ്തിട്ടുള്ള
ബഹുമാനത്തിന്ന പ്രത്യുപചാരം ചെയ്വാൻ ഞാൻ കെവ
ലം അപ്രാപ്തനാകുന്നു" കുഞ്ഞിശ്ശങ്കരമെനൊന കൊടു
ത്തിട്ടുള്ള സമ്മാനവും അദ്ദെഹത്തൊട അതി മധുരമായി
സംസാരിച്ചതും അച്യുതമെനൊന വളരെ സന്തൊഷമാ
യി- തന്റെ അമ്മയുടെ ഔദാൎയ്യവും മൎയ്യാദയും വിചാരി
ച്ച അദ്ദെഹം മനസ്സുകൊണ്ട അത്യന്തം ആദരിച്ചു- രണ്ടു
പെരും തങ്ങളുടെ വഴിയാത്രയെപ്പറ്റി പിന്നെയും ലക്ഷ്മി
അമ്മയൊട കുറെനെരം സംസാരിച്ചു. അതില്പിന്നെ കു
ഞ്ഞിശ്ശങ്കരമെനൊൻ എല്ലാരൊടും പ്രത്യെകം പ്രത്യെകം
യാത്രയയപ്പിച്ചു മീനാക്ഷിക്കുട്ടിയുടെ മുഖത്ത നൊക്കി മന്ദ
സ്മിതം ചെയ്തുംകൊണ്ട പറഞ്ഞു.

കു-ശ-മെ_ഉപെക്ഷ കൂടാതെ ഉത്സാഹിച്ചു പഠിച്ചു ബുദ്ധി
ക്കും മനസ്സിനും വെണ്ടത്തക്ക പരിഷ്കാരവും പാകത
യും വരുത്തി അത്യന്തം ഭാഗ്യവതിയായി മാതാപിതാ
ക്കന്മാൎക്ക സന്തൊഷവും ശ്രെയസ്സും ദിവസംപ്രതിവ
ൎദ്ധിപ്പിച്ചു മലയാളത്തിലെ ശൂദ്രസ്ത്രീകളുടെ ഇടയിൽ
മഹത്തരമായ ഭൂഷണമായി തീൎന്ന കാണ്മാൻ ദൈ
വം സംഗതിവരുത്തുമെന്ന വിശ്വസിക്കുന്നു. മിഡ്ഡിൽ
സ്കൂൾ പരീക്ഷയിൽ ഒന്നാമതായി ജയിക്കെണ്ടതിന്നു
അല്പം കൂടി മനസ്സുവെച്ചു വായിക്കെണ്ടതാണെന്ന പ്ര
ത്യെകിച്ചു പറയെണ്ടതില്ലല്ലൊ? തൊപ്പി തുന്നുന്നതും
മറ്റും കുറെ ദിവസത്തെക്കു നിൎത്തിവെച്ചാൽ വെണ്ടി
ല്ലെന്നു തൊന്നുന്നു.

മീനാക്ഷിക്കുട്ടി–(സസ്മിതം മുഖം താഴ്ത്തിക്കൊണ്ട) ജ്യെ
ഷ്ഠൻ എനി ഇങ്ങൊട്ട എപ്പഴുണ്ടാകും? കൂടകൂടെ എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/318&oldid=194793" എന്ന താളിൽനിന്ന് ശേഖരിച്ചത്