താൾ:CiXIV269.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം 307

നിക്ക എഴുത്തയക്കാതിരിക്കരുതെ.

അച്യുതമെനൊൻ–ഇങ്ങട്ട എനി എപ്പഴാണ വരാൻ അ
വസരം എന്ന നിണക്കതന്നെ അറിഞ്ഞുകൂടെ? കൊ
ടതി പൂട്ടുന്ന സമയം ഇങ്ങട്ടുണ്ടാകും- അതിനിടയിൽ
വരുന്നത സംശയമാണ.

മീനാക്ഷിക്കുട്ടി—കൊടതി പൂട്ടാൻ എനിയും രണ്ട രണ്ടര മാ
സം കഴിയണ്ടെ? അതിനിടയിൽ ജ്യെഷ്ഠന്ന ഒരു പ്രാ
വശ്യം കൂടി ഇങ്ങട്ട വരുന്നതിന്ന എന്താണ തരക്കെട?

ലക്ഷ്മിഅമ്മ—അത നടക്കാത്ത കാൎയ്യമാണ- വരാനും പൊ
വാനും എത്ര ബുദ്ധിമുട്ടുണ്ട? എത്ര പണം ചിലവ
ചെയ്യണം? കൊടതി പൂട്ടുന്നതിന്ന മുമ്പായിട്ട വരെ
ണ്ടിവന്നാൽ ഞാൻ എഴുതിയക്കും. അല്ലാതെ വ
രണ്ട.

മീ-കുട്ടി-എന്നാൽ മദിരാശിയിൽ എത്തിയ ഉടനെ എ
ല്ലാ വിവരത്തിന്നും എഴുത്തയക്കാതിരിക്കരുതെ- എ
നിക്ക പ്രത്യെകം എഴുത്തയക്കണം.

കു-ശ-മെ—അച്യുതമെനൊൻ എഴുതിയാൽ മതിയെ
ല്ലൊ.

ലക്ഷ്മിഅമ്മ—അപ്പയുടെ എഴുത്തും നിങ്ങളുടെ എഴുത്തും
ഞങ്ങൾക്ക ഒരുപൊലെയാണ.

മീ-കുട്ടി—ഞാൻ ജ്യെഷ്ഠനൊടാണ എഴുത്തയക്കാൻ പറ
ഞ്ഞിട്ടുള്ളത.

പാറുറുക്കുട്ടി—വെറെ ആരും എഴുത്തയച്ചാൽ നീ വാങ്ങില്ലെ?

മീ-കുട്ടി—മറ്റു ഞാൻ ആരൊടും ആവശ്യപ്പെട്ടിട്ടില്ലെല്ലെ?
എല്ലാവരും എഴുത്തയച്ചാൽ എളെമ്മ വാങ്ങ്വൊ?

കു-ശ-മെ—അക്കാൎയ്യം പൊയ്ക്കൊട്ടെ- എന്നാൽ ഞങ്ങൾ ഉ
ള്ള സമയം കളയാതെ പൊയി വരട്ടെ- നിങ്ങളും കൂ
ടകൂടെ വിവരത്തിന്ന എഴുത്തയക്കുമെല്ലൊ.

ലക്ഷ്മിഅമ്മ—എന്നാൽ എനി ഉടനെ കാണ്മാൻ സംഗ
തി വരട്ടെ- വഴിക്ക യാതൊരു ബുദ്ധിമുട്ടും കൂടാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/319&oldid=194796" എന്ന താളിൽനിന്ന് ശേഖരിച്ചത്