താൾ:CiXIV269.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

304 പതിനഞ്ചാം അദ്ധ്യായം

പൊവാനുള്ള ഒരുക്കമായി- അച്യുതമെനൊനും താനും കൂ
ടി പ്രഭാതത്തിനുതന്നെ കുളികഴിച്ചു ക്ഷെത്രത്തിൽ പൊ
യി തൊഴുതു മടങ്ങി വന്നു. ഏകദെശം ഏഴരമണി സമ
യം ഉൗണും കഴിച്ച വണ്ടിക്കാരൻ വരുന്നതും കാത്തുനിന്നു.
ഇദ്ദെഹം ഇവിടെ അല്പകാലം മാത്രമെ പാൎത്തിട്ടുണ്ടായിരു
ന്നുള്ളു എങ്കിലും അതിനിടയിൽ എല്ലാൎവക്കും വലിയൊരു
പരിചയക്കാരനായി തീരുകയാണ ചെയ്തിട്ടുള്ളത- അച്യു
തമെനൊനെ ഈ വീട്ടുകാൎക്ക എത്രൊണ്ട വാത്സല്യമുണ്ടൊ
അത്രൊണ്ട സ്നെഹം ഇദ്ദെഹത്തിനെയും ഉണ്ടായിരുന്നു-
അതുകൊണ്ട ഇവരുടെ യാത്ര അവിടെയുള്ള എല്ലാവൎക്കും
ഒരുപൊലെ മനൊ വ്യസനത്തിന്ന കാരണമായിത്തീൎന്നു.
തന്റെ യാത്രയെപ്പറ്റി അല്പമായ കുണ്ഠിതം കുഞ്ഞിശ്ശങ്കര
മെനൊന്റെ മനസ്സിലും ഇല്ലാതെ പൊയിട്ടില്ല- നാലഞ്ചു
ദിവസം ഒരു പൊലെ പാൎത്തിട്ടും ഒരു നെരമെങ്കിലും മീനാ
ക്ഷിക്കുട്ടിയുമായി മുഖമിട്ട സംസാരിപ്പാൻ ഇദ്ദെഹത്തിന്ന
സാധിക്കാതിരുന്നതാണ കുണ്ഠിതത്തിനുള്ള മുഖ്യകാരണം-
ലക്ഷ്മി അമ്മയുമായി സംസാരിച്ചിട്ടുണ്ടായിരുന്ന കൂട്ടത്തിൽ
ഒന്നൊ രണ്ടൊ പ്രാവശ്യം രണ്ടും നാലും വാക്ക് ഇവളും പ്ര
ത്യുത്തരമായി പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും അതുകൊ
ണ്ട ലെശംപൊലും ഇദ്ദെഹത്തിന്റെ അത്യാൎത്തി പിടിച്ച
മനസ്സിന്നു വിശപ്പ തീൎന്നിട്ടുണ്ടായിരുന്നില്ല- വല്ലതും ഒന്ന
രണ്ട നാഴികനെരം ഇവളുമായി സ്വച്ഛന്ദം സംഭാഷണം
ചെയ്യെണമെന്നായിരുന്നു ഇദ്ദെഹത്തിന്റെ മൊഹം- അ
തു ഈ പ്രാവശ്യം സാധിക്കുമെന്ന എനിക്ക തൊന്നുന്നില്ല-
പുറപ്പെടെണ്ടുന്ന സമയം ഏകദെശം അടുത്തെത്തി - വ
ണ്ടിക്കാരൻ കിഴക്കെ ഇടവഴിയിൽ വണ്ടി കൊണ്ടന്നു നി
ൎത്തി- പെട്ടിയും സാമാനങ്ങളും എടുപ്പിച്ചു ഗൊവിന്ദൻ വ
ണ്ടിയിൽ കൊണ്ട വെപ്പിച്ചു തുടങ്ങി- പുറപ്പെടുവാൻ ഏക
ദെശം കാലമായെന്നു കണ്ടപ്പൊൾ കുഞ്ഞികൃഷ്ണ മെനൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/316&oldid=194789" എന്ന താളിൽനിന്ന് ശേഖരിച്ചത്