താൾ:CiXIV269.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം 303

രുളാൻ നൊക്കുന്നത? എന്തിനാണ മുമ്പെത്തന്നെ
വെണ്ടാത്ത കുസൃതി പറയാൻ പൊണത?

ലക്ഷ്മിഅമ്മ—പാറുക്കുട്ടിയുടെ നെരെ എന്തിനാണ നീ വെ
റുതെ ശഠിക്കുന്നത! അവൾ ഈ പറഞ്ഞതിൽ യാ
തൊരു കുസൃതിയും ഇല്ല- അവൾ പട്ടാങ്ങാണ പറ
ഞ്ഞത- ഞങ്ങൾ നിന്നെ വാത്സല്യമായി കുട്ടിയെന്ന
വിളിച്ചുവരുന്നത അദ്ദെഹം വിട്ടുകളഞ്ഞത വിചാ
രിച്ചാൽ അദ്ദെഹത്തിന്റെ പെരിൽ "കുഞ്ഞി" എ
ന്നുള്ളത നിയ്യും വിട്ടുകളയെണമെന്നെ പാറുക്കുട്ടി പ
റഞ്ഞതിന്നു അൎത്ഥമുള്ളു- നീ അതിന്ന വൃഥാ കൊപി
ച്ചത തെറ്റിപൊയിരിക്കുന്നു.

ലക്ഷ്മിഅമ്മ ഇങ്ങിനെ പലതും പറഞ്ഞു മീനാക്ഷിക്കുട്ടി
യെ ഒരു വിധെന സമാധാനപ്പെടുത്തി താൻ ഏല്പിച്ചിട്ടു
ള്ള പ്രവൃത്തിയിൽ ജാഗ്രതയും ഉത്സാഹവും ജനിപ്പിച്ചു പാ
റുക്കുട്ടിയുടെ നെരെ ഭാവിച്ച മുഷിച്ചിലുംതീൎത്തു. തൊപ്പി തു
ന്നുവാൻവെണ്ടി അവളുടെ മുറിയിലെക്ക പറഞ്ഞയച്ചു.
കുഞ്ഞിശ്ശങ്കരമെനൊന കൊടുപ്പാൻവെണ്ടി മീനാക്ഷിക്കു
ട്ടി തൊപ്പി തുന്നുന്നുണ്ടെന്നുള്ള വിവരം മറ്റു യാതൊരാളും
അറിഞ്ഞിട്ടുണ്ടായിരുന്നില്ല- പിറ്റെദിവസം ഉച്ചക്ക മു
മ്പായിട്ടതന്നെ ഇവൾ തൊപ്പിയുടെ പണി മുഴുവനും തീ
ൎത്തു എന്നുമാത്രമല്ല ശില്പവിദ്യയിൽ തനിക്കുള്ള സാമൎത്ഥ്യം
മുഴുവനും അതിന്മെൽ കാണിക്കുകയും ചെയ്തിട്ടുണ്ടായിരു
ന്നു. തൊപ്പിയുടെ പണി മുഴുവനായ ഉടനെ ഇവൾ അ
ത ലക്ഷ്മി അമ്മയുടെ കയ്യിൽ കൊണ്ടന്നു കൊടുത്തു "അ
ദ്ദെഹത്തിന്ന ഇത അമ്മതന്നെ കൊടുത്തൊളീൻ" എന്നു
പറഞ്ഞു- ലക്ഷ്മി അമ്മയും അതപ്രകാരംതന്നെ അനുവ
ദിച്ചു.

കുഞ്ഞിശ്ശങ്കരമെനൊൻ ഇവിടെ എല്ലാം കൂടി അഞ്ചു
ദിവസം താമസിച്ചു- ആറാം നാൾ രാവിലെ മദിരാശിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/315&oldid=194787" എന്ന താളിൽനിന്ന് ശേഖരിച്ചത്