താൾ:CiXIV269.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം 273

യും ഇതിന്ന മുമ്പ ഇവൾ അദ്ദെഹത്തിന്റെ ഒരുമിച്ചിരുന്ന
ഊണു കഴിക്കുമാറുണ്ടായിരുന്നു- ഒരു നെരമെങ്കിലും വല്ല
സംഗതിവശാൽ അതിന്ന മുടക്കം വരുന്നതായാൽ പിന്നെ
ഒരുമിച്ചുണ്ണുന്നവരെക്കും ഇവളുടെ മനസ്സിന്ന ലെശംപൊ
ലും സുഖമൊ സന്തൊഷമൊ ഉണ്ടാകുമാറില്ല- എന്നാൽ
ഇപ്പൊഴത്തെ വരവിൽ മുമ്പൊരിക്കൽ കണ്ടിട്ടും കൂടിയില്ലാ
ത്ത ൟ ചെറുപ്പക്കാരനും കൂടി ഉണ്ടായിരുന്നത കൊണ്ട
അദ്ദെഹം വന്നതിൽപിന്നെ ഒരു പ്രാവശ്യമെങ്കിലും കിഴു
ക്കട പതിവ പ്രകാരം ഇവൾക്ക ഒരുമിച്ചിരുന്നുണുകഴിപ്പാ
ൻ സാധിച്ചിരുന്നില്ല.

ഇതിന്നപുറമെ ൟ യുവാവ് മിക്കസമയങ്ങളിലും കുഞ്ഞി
കൃഷ്ണമെനൊന്റെ അരികത്തതന്നെയിരുന്ന എന്തെങ്കിലും
ഓരൊ വിഷയങ്ങളെപ്പറ്റി അത്യന്തം രസകരമായി സം
സാരിച്ച കാലം കളയുന്നതകൊണ്ട ഇവൾക്ക സ്വെഛാനു
സരണം തന്റെ അച്ഛന്റെ അടുക്കെ ചെല്ലാനും അദ്ദെ
ഹത്തെ ചാരിയും ഉരുങ്ങിയും തൊട്ടും തലൊടിയും കൊണ്ട
അരികത്ത തന്നെ നില്പാനും വല്ലതും തെല്ലൊന്ന ശങ്കവി
ട്ട തരത്തിൽ സംസാരിപ്പാനും അദ്ദെഹത്തിൽ നിന്നുണ്ടാ
വുന്ന ലാളനാശ്ലെഷങ്ങളെ കൂടകൂടെ അനുഭവിച്ച സുഖി
പ്പാനും ഇവൾക്ക മുമ്പത്തെ പൊലെയുള്ള ധൈൎയ്യമൊ ത
രമൊ സ്വാതന്ത്ര്യമൊ ൟ പ്രാവശ്യം ഉണ്ടായിരുന്നില്ല- ഇ
ച്ഛാഭംഗം കൊണ്ട കലുഷിതചിത്തയായി കുണ്ഠിതയായ ഇ
വൾക്ക ഇതരണ്ടും ക്രടാതെ കൂനിൽകുരു എന്നപൊലെ ദു
സ്സഹമായ മറെറാരു ബുദ്ധിമുട്ടും കൂടി സംഭവിച്ചിട്ടുണ്ടായി
രുന്നു- അപ്പുകുട്ടൻ കൂടകൂടെ ഇവളുടെ അരികത്തുവന്നനി
ന്നിട്ട മറ്റുള്ളവർ കെൾക്കെയും ചിലസമയം കെൾക്കാ
തെയും കുഞ്ഞിശ്ശങ്കര മെനൊന്റെ സൌൎന്ദയ്യത്തെയും
യൊഗ്യതയെയും പറ്റിസ്തുതിച്ച പറകയും ഇവളൊട അഭി
പ്രായം ചൊദിക്കയും ചെയ്ക പതിവായിരുന്നു. ആസമയം

35

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/285&oldid=194688" എന്ന താളിൽനിന്ന് ശേഖരിച്ചത്