താൾ:CiXIV269.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

271 പതിനാലാം അദ്ധ്യായം

വല്ലവരും യദൃഛയാ അന്യൊന്യം നൊക്കുകയൊ ചിരിക്കു
കയൊ വല്ലതും സ്വകാൎയ്യം പറയുകയൊ ചെയ്യുന്നത ക
ണ്ടാൽ എല്ലാവരും തന്നെ ഉദ്ദെശിച്ച കണ്ണുകൊണ്ടും മുഖം
കൊണ്ടും തങ്ങളിലൊരൊന്ന ഗൂഢമായി സംസാരിക്കുന്ന
താണെന്നും അപ്പുകുട്ടൻ തന്നെ ശുണ്ഠിപിടിപ്പിക്കുവാൻവെ
ണ്ടി മറ്റുള്ളവരുടെ ഉപദെശപ്രകാരം ഇങ്ങിനെ പറഞ്ഞ
പരിഹസിക്കുന്നതാണെന്നും വൃഥാ ശങ്കിച്ച ഇവൾ കുറെശ്ശ
വെറുപ്പും കൊപവും പുറമെകാണിപ്പാനും മടിച്ചിട്ടുണ്ടായിരു
ന്നില്ല- ഇതിന്നെല്ലാറ്റിനും കാരണഭൂതൻ കുഞ്ഞിശങ്കരമെ
നൊനാണെന്ന വിചാരിച്ച ഇദ്ദെഹത്തിന്റെ മുമ്പിൽകൂടി
കടന്നപൊവാൻ പൊലും ഇവൾക്ക കുറെശ്ശ ലജ്ജ യും മടി
യും ഉണ്ടായി തുടങ്ങി എങ്കിലും സൌഭാഗ്യശാലിയായ ൟ
തരുണപുരുഷനെ പറ്റി അസാധാരണമായ ബഹുമാന
വും അപൂൎവ്വമായ ഭക്തിയും അഭിനവമായ സ്നെഹവും ഇ
വളുടെ മനസ്സിൽ അങ്കുരിച്ച ക്രമെണവളരുവാൻ തുടങ്ങീ
ട്ടുണ്ടായിരുന്നു- ഇദ്ദെഹം തന്നെ ഭാഗ്യാതിരെകത്തിന്നധി
ഷ്ഠാനമായി നില്ക്കുന്ന അച്ചുതമെനൊന്റെ പ്രാണസ്നെഹി
തനാണന്നുള്ള വിശ്വാസം ഇവളുടെമനസ്സിൽ പ്രബലപ്പെ
ട്ടിരിക്കുമ്പൊൾ ഇങ്ങിനെയുള്ള സ്നെഹവും ബഹുമാനവും
ഇവളുടെ മനസ്സിൽ തൊന്നിട്ടുള്ളത അത്ര ആശ്ചൎയ്യമല്ല-
അഥവാ അത്യന്തം രമണീയങ്ങളായ വസ്തുക്കൾ ജ്ഞാനെ
ന്ദ്രിയങ്ങൾക്ക ഗൊചരങ്ങളായി വരുമ്പൊൾ പ്രകൃതിസി
ദ്ധമായ ജന്തുധൎമ്മത്തെ അനുസരിച്ച ജനഹൃദയത്തിൽ ആ
നന്ദം ഉണ്ടായിവരുന്ന പ്രകാരം ഇവളുടെ മനസ്സിലും ആ
ഹ്ലാദം ജനിച്ചിട്ടുള്ളതാണെന്ന വ്യപഹരിച്ച തീൎച്ചപ്പെടുത്തു
ന്നതായാൽ തന്നെയും അത സ്വാഭാവികമായ മനൊവികാ
രമാണെന്നുള്ള ഏകസംഗതികൊണ്ട ആ കാൎയ്യത്തിലും ആ
ശ്ചൎയ്യമുണ്ടെന്ന പറഞ്ഞുകൂടാ- എന്നാൽ മനസ്സിൽ അത്യ
ന്തം സ്നെഹത്തൊടും ഭക്തിയൊടും കൂടി ദൃഢീകരിച്ച വെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/286&oldid=194691" എന്ന താളിൽനിന്ന് ശേഖരിച്ചത്