താൾ:CiXIV269.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

260 പതിമൂന്നാം അദ്ധ്യായം

യിച്ചിട്ടുള്ളത- മലയാളികളായ നാം ഒരുകൂട്ടരൊഴികെ
മറ്റുള്ള എല്ലാ ജാതിക്കാരും അതു പ്രകാരമാണ് ചെ
യ്തുവരുന്നത. നമുക്കും അങ്ങിനെ ചെയ്യുന്നതിന്ന എ
ന്തൊരു വിരൊധമാണുള്ളത? ധൎമ്മശാസ്ത്രത്തെ അനു
സരിച്ചു നടക്കെണമെന്നുള്ള വിചാരത്തൊടുകൂടി നാം
അല്പം മനസ്സവെച്ച ഉത്സാഹിക്കുന്നതായാൽ നമ്മുടെ
സ്ത്രീകൾക്ക് ഭൎത്താക്കന്മാരെ കിട്ടുവാനും അവരെകൊ
ണ്ട ന്യായാനുസരണമായി താലി കെട്ടിക്കുവാനും അ
ത്ര പ്രയാസമുണ്ടെന്ന് എനിക്ക തൊന്നുന്നില്ല- അഥ
വാ അതുപ്രകാരം ചെയ്വാൻ സംഗതിവശാൽ വല്ല
മുടക്കവും സിദ്ധിക്കുന്ന ദിക്കിൽ മലയാളത്തിലെ
നമ്പൂതിരിമാരുടെ നടവടിയെ നമുക്കും അനുസരി
ക്കാവുന്നതാണ. കുലിനന്മാരായ അവരുടെ ഇടയി
ൽ ഈവക യാതൊരു വൈഷമ്യവും ഇല്ല- പ്രഥമാ
ൎത്തവത്തിന് മുമ്പായിട്ടൊ അതല്ല അതിന്ന ശെ
ഷമായിട്ടൊ വിവാഹം ഏതു സമയവും ആവാമെന്ന
വെച്ചിട്ടുണ്ട- ആ ചട്ടം നമ്മളും പിന്തുടരുന്നതായാ
ൽ കാൎയ്യങ്ങൾക്ക് എത്ര വെടിപ്പും സൌകൎയ്യവും ഉ
ണ്ടാവാനിടയുണ്ട- കടംവാങ്ങി ചിലവ ചെയ്ത വെറു
തെ ഈ ഒരടിയന്തരം നടത്തെണ്ടുന്ന ആവശ്യമെ
യില്ല.

രാ-മെ_ശൂദ്രസ്ത്രീകൾക്ക സംബന്ധക്കാർ താലികെട്ടെണ
മെന്ന യാതൊരു ദിക്കിലും യാതൊരു നിശ്ചയവും ഇ
ല്ല. പരദെശത്തുള്ള ശൂദ്രന്മാരും നമ്മെപ്പൊലെ ക
ല്യാണം മുമ്പെ കഴിപ്പിച്ചിട്ട സംബന്ധക്കാരനെ പി
ന്നെ എപ്പൊഴെങ്കിലുമാണ അന്വെഷിച്ചെൎടുത്തു
ന്നത- താലികെട്ടുന്ന കാൎയ്യത്തിൽ അവൎക്ക ശാഠ്യമെ
യില്ല- ചില പെൺകുട്ടികൾക്ക അവറ്റയുടെ അമ്മ
മാരാണ താലികെട്ടുന്നത- രണ്ട സംവത്സരം മുമ്പെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/272&oldid=194659" എന്ന താളിൽനിന്ന് ശേഖരിച്ചത്